0%

Chapter Title : മന്ദാകിനി 5 [മഹി] [Climax]

Author : Kambikathakal Read All Parts 606

തിരിഞ്ഞ് പ്രിയയെ നോക്കി....

"കൊള്ളാം ....ഇവിടെ ഉള്ള ആർക്കും ഇല്ലാത്തൊരു കാര്യം നിനക്ക് ഉണ്ട്... ചങ്കൂറ്റം.... അതെനിക്ക് ഇഷ്ടപ്പെട്ടു...."

പ്രിയ അയാളെ സംശയത്തോടെ നോക്കി.... നല്ല ഉയരവും അതിനൊത്ത ശരീരവും ഉള്ളൊരാൾ.... അയാളുടെ മൂർച്ചയേറിയ കണ്ണുകൾക്ക് എന്തിനെയും ചുട്ടെരിക്കാനുള്ള ശേഷിയുണ്ടെന്ന് അവൾക്ക് തോന്നി

"നീ ഏതാടാ...."

മിഥുന്റെ കൈ ആ മനുഷ്യന്റെ ഷർട്ടിൽ ഞെരിഞ്ഞു.... അടുത്ത നിമിഷം തലയിൽ ശക്തിയായൊരു അടികിട്ടി അവൻ നിലത്ത് ചെളിയിലേക്ക് വീണിരുന്നു.... കാലാവസ്ഥ നിശബ്തമായി... മഴ ശമിച്ചു

താഴെ വീണ മിഥുനെകണ്ട് അനാമിക വാ തുറന്നുപോയി.... സ്റ്റീവും അശ്വിനും ഓടിവന്ന് അവനെ പിടിച്ചെഴുന്നേൽപ്പിച്ചു....അവന്റെ ചെന്നി പൊട്ടി രക്തം ഒഴുകി....

"ഡീീീ....."

സ്റ്റീവിന്റെ കൈയിൽ കിടന്ന് അലറിയ മിഥുന്റെ മുഖത്തിന്‌ നേരെ സെറ പിന്നെയും ബാറ്റ് വീശി.... ഇത്തവണ മൂക്കിന്റെ പാലം ആയിരുന്നു ഇര... അത് തകർന്ന് മൂക്കിലൂടെയും വായിലൂടെയും കൊഴുത്ത രക്തം ഒഴുകി....

ആർക്കും എന്ത് ചെയ്യണം എന്നൊരു നിശ്ചയം ഇല്ലായിരുന്നു....

"അബ്രാം.... അബ്രാം ഫിലിപ്പ്...."

മിഥുന്റെയും അവന്റെ കൂട്ടുകാരുടെയും നേരെ അയാൾ കൈയിലെ റെവോൾവർ ചൂണ്ടി....

അബ്രാം... സെറയുടെ പപ്പ....അനാമികയുടെ കണ്ണുകൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല... ഏറിയാൽ ഒരു മുപ്പത് വയസ് തോന്നിക്കും അയാൾക്ക്.... അവൾ സെറയെയും അബ്രാമിനെയും മാറി മാറി നോക്കി

അതേ കണ്ണുകൾ.... കണ്ണുകൾക്കുള്ളിലെ ധൈര്യം..... അയാളുടെ പെൺപതിപ്പ് ആയിരുന്നു സെറ.... കൈയിലെ ബാറ്റ് ദൂരേക്ക് എറിഞ്ഞുകൊണ്ട് സെറ അനുവിനെ ചേർത്ത് പിടിച്ചു.... നന്ദനയും അവർക്കരികിൽ ഉണ്ടായിരുന്നു....

"പേടിച്ചുപോയോ...."

സെറ അവളുടെ മുടിയിൽ പതിയെ തലോടി... സ്നേഹത്തോടെ... കരുതലോടെ.... അവൾ അതെ എന്ന് തലയാട്ടി....

"പേടിക്കണ്ട.... ഇനിയൊന്നും പേടിക്കണ്ട....."

💬 Comments

View all comments