Chapter Title : മന്ദാകിനി 5 [മഹി] [Climax]
ഞാൻ... എനിക്ക് അറിയില്ല..."
സെറയുടെ മാറിൽ ചേർന്നിരുന്ന അനാമികയുടെ അധരം സംസാരിച്ചു.... സെറ ചിരിച്ചു... അവൾ ഇരുകൈകൾ കൊണ്ടും അനുവിനെ ചുറ്റിപിടിച്ചു... ഇടതു ചെവിയിലേക്ക് ചുണ്ട് അമർത്തി....
"മ്ഹും ഇക്കിളി ആവുന്ന്...."
ചെവിക്കുള്ളിൽ അവളുടെ ചുണ്ടുകൾ പതിഞ്ഞതും അനു കണ്ണുകൾ അടച്ചു,കുറുകി...
"അനു...."
"മ്മ്ഹ്...."
"ഇതുപോലെ മൂളിയാൽ മതി... എന്നെ ഇഷ്ടാണോ അനു...."
"മ്മ്ഹ്...."
അവൾ ചിരിയോടെ മൂളി...
"എനിക്ക് തരോ നിന്നെ"...
"മ്മ്ഹ്ഹ്...."
ഒന്നുകൂടെ അവളിലേക്ക് ചേർന്നിരുന്നുകൊണ്ട് നാണത്തോടെ അനാമിക മൂളി
സെറ അവളുടെ ചുമലിൽ പിടിച്ച് കട്ടിലിലേക്ക് തള്ളിയിട്ടു.... ശരീരത്തിൽ നിന്നും ടവൽ വലിച്ചെടുത്തു നിലത്തേക്ക് എറിഞ്ഞു
.
.
.
.
ഒരു പുതപ്പിനടിയിൽ രണ്ടു നഗ്നശരീരങ്ങളും പരസ്പരം കെട്ടിപുണർന്നു.... അനു സെറയുടെ നെഞ്ചിൽ മുഖം അമർത്തി, അവളുടെ വലതുകൈ സെറയുടെ ഇടതുകൈയിൽ ചേർത്തുപിടിച്ചിരുന്നു....
"എന്റെ അമ്മ ഒരു വേശ്യ ആയിരുന്നു...."
സെറ പറയുന്നത് കേട്ടുകൊണ്ട് അനു അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി കിടന്നു...അവൾക്ക് ഒരുപാട് പറയാൻ ഉണ്ടായിരുന്നു
"ബോംബെ തെരുവിൽ തെണ്ടി നടന്നു, ഉന്നതന്മാർക്കും ചാവാലിപട്ടികൾക്കുംവരെ കാൽ അകത്തി കൊടുത്ത വേശ്യ....l
അമ്മയുടെ മുപ്പതാമത്തെ വയസിലാണ് ഞാൻ ജനിക്കുന്നത്...ഞാനൊരു അബദ്ധം ആയിരുന്നു അനു... സുരക്ഷയുടെ വീഴ്ച്ചയിൽ അമ്മയുടെ ഉദരത്തിൽ നുഴഞ്ഞുകയറിയ ബീജം...."
സെറ ചിരിച്ചു.... അനു അവളുടെ കൈയിൽ മുറുക്കെ പിടിച്ചു, അങ്ങനെ അല്ലെന്ന അർത്ഥത്തിൽ വിലങ്ങനെ തലയാട്ടി.... അനാമികയുടെ മുഖം കുഞ്ഞുങ്ങളുടെ മുഖം പോലെ സെറക്ക് തോന്നിച്ചു....
"എന്റെ മൂന്നാമത്തെ വയസ്സിൽ അമ്മ മരിച്ചു.....വിശപ്പിന് വകയില്ലാതെ, ആരോരും ഇല്ലാതെ തെരുവിൽ തെണ്ടിനടന്ന സമയത്ത് ഈശ്വരനെപ്പോലെ ഒരാൾ വന്നു..... അബ്രാം ഫിലിപ്പ്...
💬 Comments
View all comments