Chapter Title : മന്ദാകിനി 5 [മഹി] [Climax]
"
"മതി...."
അനു ബാത്‌റൂമിലേക്ക് നടന്നതും സെറ റൂം തുറന്ന് പുറത്തേക്ക് ഇറങ്ങി കൈയിൽ കരുതിയ കീ ഉപയോഗിച്ച് ഓപ്പോസിറ്റ് റൂമിന്റെ വാതിൽ തുറന്നു.... അടുത്ത നിമിഷം അഞ്ചോളം കൂറ്റൻ നായ്ക്കൾ അവളുടെ അടുത്തേക്ക് പാഞ്ഞ് വന്നു.... അവളുടെ പുറത്തേക്ക് ചാടി കയറിയും, അവളുടെ ദേഹത്ത് നക്കിയും, ഉരസിയും അവറ്റകൾ സ്നേഹം പ്രകടിപ്പിച്ചു....
പെട്ടെന്ന് പിന്നിൽ വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും സെറ തിരിഞ്ഞു നോക്കി.... ഒരു മദ്യവയസ്കൻ ആയിരുന്നു അത്
"അശോക്....."
"മേഡം... "
"അശോക്.... ഇവരെ വാക്കിങ് ന് കൊണ്ടുപോയില്ലേ...."
"കൊണ്ടുപോയി മേഡം..... ഫുഡും കൊടുത്തു...."
"മ്മ്ഹ്ഹ്....."
അവൾ അവിടെന്ന് ഇറങ്ങി തന്റെ റൂമിലേക്ക് നടന്നു....
വാതിൽ തുറന്ന് കയറുമ്പോഴേ കണ്ടു കണ്ണാടിക്കുമുന്നിൽ നിൽക്കുന്ന അനാമികയെ.... താൻ ബെഡിൽ എടുത്തുവച്ചിരുന്ന ജീൻസും ടീഷർട്ടും ധരിച്ച് സുന്ദരിയായി നിന്നവളെ സെറ പിന്നിൽ നിന്നും പുണർന്നു.... അനാമിക വിറച്ചുപോയി.... തന്റെ വയറിൽ മുറുകുന്ന കൈയിലേക്ക് അവൾ കൈചേർത്ത് പിടിച്ചു
"സുന്ദരി ആയിട്ടുണ്ടല്ലോ...."
സെറ ചോദിച്ചതും അനു വിളറിയ ഒരു പുഞ്ചിരി സമ്മാനിച്ചു....
.
.
.
.
.
.
ടൗണിൽ നിന്ന് കുറച്ചുമാറി ഒരു ഉൾപ്രദേശം,,വളരെ പഴക്കമുള്ള, ആൾതാമസം ഇല്ലാത്തൊരു കൂറ്റൻ ബംഗ്ലാവ് ആയിരുന്നു അത്....അതിന്റെ വലിയ വാതിൽ തുറന്ന് സ്റ്റീവ് അകത്തേക്ക് കയറി, ഒരുവേള അവന്റെ കണ്ണുകൾ ഹാളിലെ സോഫയിലേക്ക് നീങ്ങി.... അർത്ഥനഗ്നയായി ഒരു പെൺകുട്ടി നിരങ്ങുന്നു....
അവളെ അവഗണിച്ചുകൊണ്ട് അവൻ പടിക്കെട്ടുകൾ കയറി മിഥുന്റെ മുറിയിലേക്ക് നടന്നു
"അതിനെ കൊന്നോടാ നീയൊക്കെ...."
ബെഡിൽ മലർന്നുകിടക്കുന്ന അശ്വിനെ നോക്കി സ്റ്റീവ് ചോദിച്ചു.... കട്ടിലിനു സമീപം
💬 Comments
View all comments