Chapter Title : മന്ദാകിനി 5 [മഹി] [Climax]
കസേരയിൽ ഇരുന്ന മിഥുൻ അവനെ നോക്കി ചിരിച്ചു....
"നിനക്ക് ബാക്കി വച്ചിട്ടുണ്ട്...."
അവൻ കൈയിലിരുന്ന മൊബൈലിലേക്ക് നാസിക അടുപ്പിച്ച് വെളുത്ത പൊടി മൂക്കിലേക്ക് വലിച്ചു കയറ്റി....തലച്ചോറ് എരിഞ്ഞുകയറുന്ന സുഖത്തിലും നെളിഞ്ഞുകൊണ്ട് മിഥുൻ കസേരയിലേക്ക് ചാഞ്ഞിരുന്നു .....
"അനാമിക എവിടെ ഉണ്ടെന്ന് കണ്ടുപിടിച്ചു...."
"സെറയുടെ അടുത്ത്??.... "
"അതെ...."
സ്റ്റീവ് പറഞ്ഞതും മിഥുന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു.... അറിയാമായിരുന്നു.... അനാമികക്ക് പോകാൻ മറ്റൊരു ഇടമില്ല....
"മ്മ്ഹ്ഹ്...."
"എന്താ നിന്റെ പ്ലാൻ?....."
"മറ്റന്നാൾ അല്ലേടാ അവൾക്ക് എക്സാം..... അവൾ വരും.....വരണം.... അവൾക്കും ആ മറ്റവൾക്കും വേണ്ടത് എന്താണെന്ന് എനിക്കറിയാം...."
.
.
.
.
റെസ്റ്റോറന്റിൽ നിന്ന് ഫുഡ് കഴിച്ചുകഴിഞ്ഞ് ഇരുവരും പാർക്കിംഗ് ഏരിയയിലേക്ക് വന്നു....ഡോർ തുറന്ന് സെറ ഡ്രൈവിംഗ് സീറ്റിലേക്ക് കയറുന്നത് കണ്ടതും അനാമിക അമ്പരന്നു....
"നിനക്ക് ഡ്രൈവിംഗ് അറിയാമോ...."
"അറിയാം....എനിക്കൊരു ബെൻസ് ഉണ്ട്..... അങ്ങ് മുംബൈയിൽ....."
യാത്രയിൽ ഇടയ്ക്കിടെ അനു സെറയെ നോക്കി.... അവളെക്കുറിച്ച് അറിയാൻ തനിക്ക് ഒരുപാട് ഉള്ളതുപോലെ....മൊബൈലിന്റെ ഉച്ചത്തിലുള്ള ശബ്ദമാണ് അനുവിനെ ചിന്തകളിൽ നിന്ന് ഉണർത്തിയത്
അമ്മ കോളിങ്.....
അനാമികയുടെ കണ്ണുകളിൽ ഒരുതരം നിസംഗത നിറഞ്ഞു..... ജീവിതത്തിൽ എല്ലാവരുടെയും മുന്നിൽ നിസ്സഹായ ആയിപ്പോയൊരു സ്ത്രീ.... ദുരിതങ്ങൾ മാത്രം അനുഭവിക്കാൻ വിധിച്ചവൾ.....പലപ്പോഴും ദേഷ്യം തോന്നിയിട്ടുണ്ട്.... വെറുപ്പ് തോന്നിയിട്ടുണ്ട്, പക്ഷെ യാഥാർഥ്യത്തിൽ അവരുടെ മുന്നിൽ മറ്റ് വഴികൾ ഇല്ലായിരുന്നു....
അച്ഛൻ അടിക്കുമ്പോൾ ഒരക്ഷരം മറുത്ത് പറയാത്തപ്പോൾ.... വേദനകളിൽ തളരുമ്പോൾ നോട്ടം കൊണ്ടുപോലും ആശ്വസിപ്പിക്കാത്തവൾ.... അമ്മക്ക് അച്ഛനെ ഇഷ്ടമായിരുന്നു.... ആരും തുണയില്ലാതെ മൂന്നുവയസുള്ള മകളെയുംകൊണ്ട് തെരുവിലേക്ക് ഇറങ്ങിയവളെ കൈപിടിച്ച് ഉയർത്തിയവനോടുള്ള നന്ദി ....
അനാമിക കാൾ എടുത്തു, ഫോൺ
💬 Comments
View all comments