0%

Chapter Title : മന്ദാകിനി 5 [മഹി] [Climax]

Author : Kambikathakal Read All Parts 594

ചെവിയോട് ചേർത്തു..

"അമ്മ...."

"അനു... നീ എവിടെയാ മോളെ...."

"ഞാൻ സെറ,... സെറയുടെ അടുത്താ...."

അമ്മയുടെ വേദന നിറഞ്ഞ ശബ്ദം  കേട്ട് അവളുടെ സ്വരമൊന്ന് ഇടറി....

"മ്മ്ഹ്.... എവിടെയാണെങ്കിലും സന്തോഷമായിട്ട് ഇരിക്കണം "

"അമ്മേ ഞാൻ...."

"വേണ്ട.... അമ്മക്ക് എല്ലാം മനസ്സിലാവും.... ഇനി നീ ഇവിടേക്ക് തിരിച്ചു വരരുത്.... അതിനി ഞാൻ മരിച്ചെന്ന് അറിഞ്ഞാലും...."

"അമ്മേ... ഞാൻ എനിക്ക്.... എനിക്ക്...."

അനാമിക വിതുമ്പിപോയി.... അവളുടെ വാക്കുകൾ കണ്ഠത്തിൽ കുരുങ്ങി മരിച്ചു....അനുവിന്റെ കണ്ണുകൾ നിറയുന്നത് കണ്ട് സെറയുടെ ഹൃദയം വിങ്ങി.... നീ ഇങ്ങനെ ഇരുന്ന് കരയല്ലേ പെണ്ണെ....

അവൾ വണ്ടി സൈഡിൽ ഒതുക്കി... അനുവിന്റെ ചുമലിൽ അമർത്തി പിടിച്ചു.... ഞാനുണ്ട്.... കരയരുത്, അവളുടെ ഹൃദയം മന്ത്രിച്ചു....

"അവൻ.... അവൻ ചീത്തയാ അമ്മേ..... അങ്ങനെ ഒരുത്തന് കഴുത്ത് നീട്ടി കൊടുക്കാൻ പറ്റില്ല എനിക്ക്.... അതിനേക്കാൾ നല്ലത് മരിക്കുന്നതാ...."

"മരിക്കാനോ..... അതിനാണോ ഞാൻ നിന്നെ ഇത്രയും വളർത്തി വലുതാക്കിയത് .....

ചെറിയ എന്തെങ്കിലും ജോലി കണ്ടുപിടിക്കണം.... ഒന്നിനും ആരെയും ബുദ്ധിമുട്ടിക്കരുത്..... ഞാൻ നമ്മുടെ എബിയുടെ കൈയിൽ കുറച്ച് പൈസ കൊടുത്തുവിട്ടുണ്ട്... പിന്നെ കുറച്ച് ഗോൾഡും....

വിൽക്കെ പണയം വക്കേ എന്താച്ചാ ചെയ്.... ഒരു ജോലി ആകുന്നവരെ അത്യാവശ്യത്തിന് ഉള്ളത് ഉണ്ടാവും "

"അമ്മേ.... ഇതൊക്കെ....."

"അമ്മക്ക് അറിയാം..... ഈ പത്തൊമ്പത് വർഷത്തിൽ അമ്മ നിനക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ല.... ഇത്രയും എങ്കിലും ചെയ്യണ്ടേ....

ഞാൻ ഫോൺ വക്കുവാ..... അച്ഛൻ വന്നൂന്ന് തോന്നുന്നു...."

കാൾ ഡിസ്‌ക്കണക്ട് ആയതും അനു മൊബൈലിൽ മുറുക്കെ പിടിച്ച് പൊട്ടികരഞ്ഞു....

.....

.

.

.

.

കന്യാകുമാരിയുടെ തീരത്തിൽ...

💬 Comments

View all comments