0%

Chapter Title : മന്ദാകിനി 5 [മഹി] [Climax]

Author : Kambikathakal Read All Parts 992

അസ്‌തമിക്കാൻ വെമ്പുന്ന സൂര്യന്റെ വെളിച്ചം പതിച്ച് ജ്വലിക്കുന്ന മണൽപരപ്പിൽ സെറയുടെ അരികിലായി അനാമിക ഇരുന്നു.... ശരീരം തളരുന്നതുപോലെ തോന്നിയതും അവൾ സെറയുടെ തോളിലേക്ക് ചാഞ്ഞിരുന്നു...

"സെറാ...."

"എന്ത്യേ....."

"ഒന്നുമില്ല....."

"മ്മ്ഹ്ഹ് ആണോ..."

സെറ തല ചരിച്ച് ചോദ്യഭാവത്തോടെ അവളെ നോക്കി

"അമ്മ പറഞ്ഞതുപോലെ ഒരു ജോലി കണ്ടുപിടിക്കണം...."

"ഇപ്പൊ ഒന്നും ആലോചിക്കണ്ട.....ആദ്യം എക്സാം കഴിയട്ടെ...."

"ഞാനൊരു കാര്യം ചോദിക്കട്ടെ സെറാ....."

"ചോദിക്ക്....."

സെറ അവളുടെ കണ്ണുകളിലേക്കുതന്നെ നോക്കിയിരുന്നു....

"നീ ശരിക്കും ആരാ...."

"ഏഹ്...."

സെറ അവളെ നോക്കി കണ്ണുമിഴിച്ചു

"എനിക്കറിയില്ലടി.... ഇന്നലെമുതൽ നീ എനിക്ക് അറിയാവുന്ന സെറ അല്ലെന്നൊരു തോന്നൽ....നിന്നെക്കുറിച്ച് ഇനിയും ഒത്തിരി അറിയാൻ ഉള്ളതുപോലെ...."

"ആഹ്‌ണോ...."

അവളൊരു കള്ളചിരിയോടെ അനുവിന്റെ മൂക്കിന്റെ തുമ്പിൽ ചൂണ്ടുവിരൽ തൊട്ടു...... ഇടതുകൈയാലേ സെറ അവളുടെ അരയിലൂടെ കൈച്ചുറ്റി തന്നോട് ചേർത്തിരുത്തി...

വിറച്ചുപോയി അവൾ.... അനുവിന്റെ കണ്ണുകളിലെ കൃഷ്ണമണി നാലുപാടും ചുറ്റിതിരിഞ്ഞു.... ഇങ്ങനെ തന്നെ തൊടരുതേ എന്ന് പറയാൻ തോന്നി, ഇങ്ങനെ എന്നെ നോക്കരുതെ എന്ന് പറയാൻ തോന്നി അവൾക്ക്....

"അനു...."

അത്രയും ആർദ്രമായ സെറയുടെ ശബ്ദം....

"മ്മ്ഹ്ഹ്...."

"എന്നെ അറിയണോ നിനക്ക്?...

"മ്മ്ഹ്ഹ്..."

വേണ്ടെന്ന് പറയാൻ തോന്നിയെങ്കിലും അധരങ്ങൾ അത് വിസ്സമ്മതിച്ചു...

"കഴിഞ്ഞ ആറുമാസങ്ങളായി ഞാൻ എന്നെ തന്നെ മറന്നുപോയി അനു...നിന്നെ കണ്ട നിമിഷം മുതൽ ഞാൻ മറ്റാരോക്കെയോ ആയി മാറി.... എനിക്കുപോലും വളരെ അപരിചിതയായ മറ്റൊരാൾ...."

"എന്തൊക്കെയാ... എന്തൊക്കെയാ ഈ പറയണേ...."

"ഒന്നുമില്ല.... നമുക്ക് പോകാം....നേരം ഇരുട്ടുന്നു....."

പടിഞ്ഞാറൻ ചക്രവാളത്തിൽ സൂര്യൻ മറഞ്ഞുതുടങ്ങിയിരുന്നു.... എങ്ങും നേർത്ത ഇരുട്ട് പടർന്നുതുടങ്ങിയിരിക്കുന്നു....

ദേഹത്ത് പറ്റിപ്പിടിച്ചിരുന്ന മണൽ തരികൾ തട്ടികുടഞ്ഞുകൊണ്ട് ഇരുവരും എഴുന്നേറ്റു....

💬 Comments

View all comments