Chapter Title : മന്ദാരചെപ്പ് [AKH] valentine's day special
വട്ടം കയറി നിന്നു ,
"ഡി ,നീ ഭൂലോക രംഭ ഒന്നും ആയിട്ടല്ല ഞാൻ നിന്റെ പുറകെ നടന്നത് ,എന്തോ നിന്നെ കണ്ടപ്പോ മുതൽ എന്റെ ഉള്ളിൽ നിന്നോട് ഒരു ഇഷ്ടം തോന്നി ,നീയാണ് എന്റെ ജീവിത സഖി എന്നൊരു തോന്നൽ ,അതുകൊണ്ടാ നിന്നോട് എന്റെ ഇഷ്ടം തുറന്നു പറഞ്ഞത്.പിന്നെ നിന്നെ ചുമ്മാ പ്രേമിച്ച് വഴിയിൽ ഇട്ടേച്ച് പോകാൻ അല്ല കല്യാണ പ്രായം ആകുമ്പോൾ തന്നെ കെട്ടി എന്റെ കൂടെ പൊറുക്കാൻ ആണ് ,അതിനാ ഞാൻ തന്റെ പുറകെ നടന്നത് , ഇനിയെങ്കിലും തന്റെ വായിൽ നിന്ന് കേൾക്കണം തനിക്ക് എന്നെ ഇഷ്ടം ആണൊ അല്ലയോ എന്ന് ,, "
അവളുടെ കൈയിൽ കയറി പിടിച്ചു കൊണ്ട് ഒറ്റ ശ്വാസത്തിൽ ഞാൻ ഇതൊക്കെ പറഞ്ഞു ,എന്റെ കൈയ്യുടെ ബലം കാരണം അവളുടെ കൈയിലെ കുപ്പിവള ഒന്നുരണ്ടെണം പൊട്ടി താഴേക്ക് വീണു ,
എന്റെ പ്രവർത്തി കണ്ട സിനി പേടിച്ച് നിൽക്കുന്നു ,
" പറ അനു, നിനക്ക് ഇഷ്ടമാണൊ അതൊ അല്ലയൊ?"
ഞാൻ അവളുടെ കണ്ണുകളിൽ നോക്കി കൊണ്ട് ചോദിച്ചു ,അവളുടെ കണ്ണുകളിൽ ജലകണികകൾ തളം കെട്ടുന്നത് ഞാൻ കണ്ടു ,
ആ സമയം ഞങ്ങൾ കൂടി നിൽക്കുന്നത് കണ്ട് അവിടെ ഉള്ള പിള്ളേർ എല്ലാവരും ഞങ്ങളുടെ അടുത്തേക്ക് വന്നു ,
"ഡാ കൈ വിട് "
സനൽ എന്റെ ചെവിയിൽ പറഞ്ഞു എന്നിട്ട് ചുറ്റും നോക്കാൻ ആംഗ്യം കാണിച്ചു ,
ഞാൻ നോക്കിയപ്പോ ഞങ്ങളുടെ അടുത്തേക്ക് പിള്ളേർ വരാൻ തുടങ്ങി ,ഞാൻ അവളുടെ കൈയിൽ നിന്നും
💬 Comments
View all comments