0%

Chapter Title : മന്ദാരചെപ്പ് [AKH] valentine's day special

Author : Akh Read All Parts 739

വാക്ക് കേട്ടതോടെ എന്റെ നാവ് നിശ്ചലം ആയി ,

ഞാൻ ഒന്നും മിണ്ടാതെ ആയപ്പോൾ , അവർ നടന്ന് സ്കൂളിലേക്ക് പോയി ,

അങ്ങനെ ആ ദിവസവും കടന്നു പോയി ,

അടുത്ത ദിവസം ഞാൻ തീരുമാനിച്ച് ഉറപ്പിച്ച് ആണു വന്നത് അവൾക്ക് ഇഷ്ടം അല്ലാ എങ്കിൽ അവളുടെ വായിൽ നിന്ന് തന്നെ അത് കേൾക്കണം എന്നു ഉറപ്പിച്ചു കൊണ്ട് ,

ഞാൻ അവരെ കാത്ത് അവരുടെ സ്കൂൾ ഗെയ്റ്റിനു മുൻപിൽ കാത്തു നിന്നു ,

കുറച്ചു കഴിഞ്ഞപ്പോൾ സിനിയും അനുവും നടന്നു വരുന്നത് കണ്ടു ,

അവർ എന്റെ അടുത്ത് എത്തിയപ്പോൾ ,

എന്നെ കണ്ടപ്പോൾ അനുവിന്റെ കണ്ണിൽ തിളക്കം ഉണ്ടെങ്കിലും അവളുടെ മുഖത്ത് ഒരു ഭയം നിഴിലിച്ചിരിക്കുന മാതിരി ,എന്നാൽ

"നിനക്ക് നാണം ഇല്ലെ ഇങ്ങനെ പുറകെ നടക്കാൻ "

എന്നാ ഭാവം ആയിരുന്നു സിനിയുടെ മുഖത്ത് ,

" അനു ഒരു മിനിറ്റ് "

എന്നെ കണ്ടിട്ടും നിൽകാതെ പൊയ അവരുടെ മുൻപിൽ കയറി നിന്നു കൊണ്ട് ഞാൻ പറഞ്ഞു.

"നിനക്ക് നാണം ഇല്ലടാ ജീഷ്ണു ,ഇഷടമല്ല എന്നറിഞ്ഞിട്ടും അവളുടെ പുറകെ നടക്കാൻ "

സിനി പറഞ്ഞു ,

" നിന്നോട് ഞാൻ ചോദിച്ചില്ല ,?"

ഞാൻ ദേഷ്യത്തോടെ ഇത്തിരി ഒച്ചത്തിൽ സിനിയോട് പറഞ്ഞു,

അതു കേട്ടതോടെ

"വാടി നമ്മുക് പോകാം "

എന്നു പറഞ്ഞു കൊണ്ട് സിനി അവളെ കൊണ്ട് സ്കൂളിന്റെ ഗൈറ്റ് കടന്നു അകത്തേക്ക് കയറി,

ഞാൻ പുറകെ ഓടി ചെന്ന് അനുവിന്റെ കൈയിൽ കയറി പിടിച്ച് അവരുടെ മുൻപിൽ

💬 Comments

View all comments