0%

Chapter Title : മന്ദാരചെപ്പ് [AKH] valentine's day special

Author : Akh Read All Parts 738

കാണിച്ചു.

അവനെ നോക്കി ഞാൻ തിരിഞ്ഞു അവൾ നിന്നിടത്തേക്കു നോക്കുമ്പോൾ അവളെ അവിടെ കാണാൻ ഇല്ല അവൾ സ്കൂളിന്റെ ഗേറ്റും കടന്നു അകത്തേക്ക് വേഗത്തിൽ നടക്കുന്നു . അവളുടെ പുറകിൽ എന്തു പറ്റി എന്നു ചോദിച്ചു കൊണ്ട് സിനി യും സ്കൂളിലേക്ക് പോയി ,

ഞാൻ എന്തു ചേയ്യണം എന്നറിയാതെ ഒരു നിമിഷം നിശ്ചലം ആയി പോയി ,

"ഡാ ,എന്തു പറഞ്ഞു അവൾ "

സനൽ എന്റെ അടുത്ത് വന്നു കൊണ്ട് ചോദിച്ചു ,

"അവൾ ഒന്നും പറഞ്ഞില്ലെടാ, അവൾ ഒന്നും മിണ്ടാതെ പോയി "

ഞാൻ പറഞ്ഞു ,

"ശ്ശേ ഇനി എന്തായാലും ഇവിടെ നിൽക്കെണ്ടാ ,ക്ലാസ് തുടങ്ങാറായി നമ്മുക്ക് സ്കൂളിലേക്ക് പോകാം ,"

സനൽ പറഞ്ഞു,

"ഉം "

ഞാൻ അവന്റെ കൂടെ സൈക്കിളിൽ എന്റെ സ്കൂളിലേക്ക് പോയി ,

അവൾക്ക് വേറെ ലൈൻ ഉണ്ടൊ അതൊ എന്നെ ഇഷ്ടമാവാത്തോണ്ട് ആണോ അങ്ങനെ കുറെ എറെ ചിന്തകൾ എന്റെ മനസിലുടെ കടന്നു പോയി ,അങ്ങനെ അന്നത്തെ ദിവസം മൊത്തം ചിന്ത അതിനെ പറ്റി ആയിരുന്നു ,ആകെ ഒരു ഉഷാർ ഇല്ലായ്മ്മ ,

അടുത്ത ദിവസവും ഞാൻ മറുപടിക്കായി കാത്തു നിന്നു ,

അവളിൽ നിന്നും ഒരു മറുപടിയും കിട്ടിയില്ല പക്ഷെ കൂടെ ഉണ്ടായിരുന്ന സിനി എന്നോട് പറഞ്ഞു ,

" ജിഷ്ണു നീ വെറുതെ അവളുടെ പുറകെ നടക്കെണ്ട അവൾക്ക് നിന്നെ ഇഷ്ടമല്ല "

" അതു പറയാൻ നീയാര ?"

എന്നു ചോദിക്കാൻ എന്റെ മനസ് പറഞ്ഞെങ്കിലും ,എന്നെ ഇഷ്ടമല്ല എന്ന

💬 Comments

View all comments