Chapter Title : മന്ദാരചെപ്പ് [AKH] valentine's day special
,ഒരോ ദിവസം കൂടി ചെല്ലും തോറും അവളുടെ മുഖം ആഴത്തിൽ പതിയുന്നു ,
എങ്ങനെയെങ്കിലും എന്റെ ഇഷ്ടം അവളോട് തുറന്നു പറയണം ,അങ്ങനെ ഒരു ദിവസം ഞാൻ അതിനായി കണ്ടെത്തി ,
സാധരണ ട്യൂഷൻ വിട്ട് അവൾ നേരെ അവളുടെ സ്കൂളിലേക്ക് ആണ് പോകാറു , ആ ദിവസവും അതു പോലെ തന്നെ സിനിയും അനുവും ഒരുമിച്ചു നടന്നു പോവുക ആയിരുന്നു ,
" അനു, ഒരു മിനിറ്റ് "
ഞാൻ അവരുടെ പുറകിൽ ചെന്ന് ചെറിയ ശബ്ദത്തിൽ വിളിച്ചു ,
അവർ അവിടെ നിന്നു എന്നിട്ട് തിരിഞ്ഞ് നോക്കി ,
"അനുന്നോട് ഒരു കാര്യം പറയാൻ ഉണ്ട് "
ഞാൻ പറഞ്ഞു ,
അതു കേട്ടപ്പോൾ സിനിക്ക് കാര്യം മനസിലായി ,
സിനി പതിയെ അവിടെ നിന്ന് നീങ്ങി നിന്നു ,
അനു എന്താ കാര്യം എന്നറിയാനായി എന്റെ മുഖത്തേക്ക് നോക്കി ,
"അനു തന്നോട് കുറച്ചു നാൾ ആയി ഒരു കാര്യം പറയണം എന്നു വിചാരിച്ചിട്ട്. "
ഞാൻ പറഞ്ഞു.
"ഉം . എന്താ "
എന്ന ഭാവത്തോടെ അവൾ എന്റെ മുഖത്തേക്ക് നോക്കി
",അത്. അത്.. തന്നെ എനിക്ക് ഇഷ്ടം ആണു. "
ഞാൻ മടിച്ചു മടിച്ചു ഒരുവിധം പറഞ്ഞൊപ്പിച്ചു.
അതു കേട്ടപ്പോൾ അവളുടെ മുഖത്തു ഒരു അങ്കലാപ്പും പരിഭ്രമവും നിഴലിച്ചു.
അവളുടെ മറുപടി എന്തായിരിക്കും എന്നറിയാതെ ഞാൻ ആ ടെൻഷനിൽ എന്റെ കൂടെ കുറച്ചു മാറി പുറകിൽ നിൽക്കുന്ന സനലിന്റെ മുഖത്തേക്ക് തിരിഞ്ഞു നോക്കി. ഞാൻ പറഞ്ഞു എന്ന അർത്ഥത്തിൽ തല
💬 Comments
View all comments