Chapter Title : മന്ദാരചെപ്പ് [AKH] valentine's day special
ആൺകുട്ടികളും ഉണ്ടായിരുന്നു ,എന്നാൽ സിനി ഉള്ളത് കൊണ്ട് അനുവിനെ അധികം ആരും ശ്രദ്ധിച്ചിരുന്നില്ല. സിനി ഗ്ലാമർ താരം ആയിരുന്നു വെങ്കിൽ അനു ഒരു സാധരണ കുട്ടി ആയിരുന്നു ,എനിക്ക് മാത്രം അവളിൽ എന്തൊ പ്രത്യേകത ഉള്ളത് മാതിരി തോന്നി ,അത് എന്റെ തോന്നലാണൊ അതൊ ദൈവം എനിക്ക് ആയി ഉണ്ടാക്കിയ നിധിയാണൊ എന്നൊന്നും എനിക്ക് അറിയില്ലാർന്നു ,എന്തോ അവളെ കാണുമ്പോൾ മനസിന് നല്ല കുളിർമയും നല്ല സന്തോഷവും ആയിരുന്നു ,
ഒരു നിലയും വെള്ളയും കലർന്ന ചെക്ക് യുണിഫോം ആയിരുന്നു അവളുടെത് അതിൽ അവളെ കാണൻ നല്ല ഭംഗി ആയിരുന്നു ,വട്ട മുഖവും രണ്ടു വശത്തേക്കും പിന്നികെട്ടിയ മുടിയും ,ചെറിയ നെറ്റിതടവും ,വളരെ നേർത്ത പുരികങ്ങളും ,ചെറിയ മൂക്കും ചെറുചുണ്ടുകളും ,എന്റെ കണ്ണുകളെ കൊത്തിവലിക്കാൻ കഴിവുള്ള മാൻപേട മിഴികളും ,എല്ലാ കൊണ്ടും ഒരു ശാലിന സുന്ദരി ,
വളരെ പെട്ടെന്ന് തന്നെ എന്റെ മനസിൽ അവൾ സ്ഥാനം ഉറപ്പിച്ചു ,
പിന്നെ അവളുടെ പുറകെ ആയി എന്റെ നടത്തം.അവൾ ദിവസവും ക്ലാസിലേക്ക് നടന്ന് ആണ് വരാറ് അവളുടെ കൂടെ ആ സിനിയും ഉണ്ടാക്കും, അവൾ വരുന്ന സമയം നോക്കി ഞാൻ എല്ലാ ദിവസവും കവലയിൽ വെയ്റ്റ് ചേയ്യും ,അവൾ വന്നു കഴിഞ്ഞാൽ അവൾ നടക്കുന്നതിന്റെ റോഡ് സൈഡിന് എതിർ വശത്ത് കൂടി അവരുടെ സമാന്തരം ആയി ഞാനും സനലും നടക്കും അവരെ വീക്ഷിച്ചുകൊണ്ട്.
അങ്ങനെ കുറച്ചു ദിവസം പുറകെ നടന്നിട്ടും അവളിൽ നിന്ന് ഒരു ചിരിയൊ മറ്റോ ഉണ്ടായില്ല ,എനിക്ക് ആണെങ്കിൽ ഭ്രാന്ത് പിടിച്ച അവസ്ഥ ആയിരുന്നു
💬 Comments
View all comments