Chapter Title : മന്ദാരചെപ്പ് [AKH] valentine's day special
പറഞ്ഞു ,എന്റെ കൈയ്യുടെ ബലം കാരണം അവളുടെ കൈയിലെ കുപ്പിവള ഒന്നുരണ്ടെണം പൊട്ടി താഴേക്ക് വീണു ,
എന്റെ പ്രവർത്തി കണ്ട സിനി പേടിച്ച് നിൽക്കുന്നു ,
" പറ അനു, നിനക്ക് ഇഷ്ടമാണൊ അതൊ അല്ലയൊ?"
ഞാൻ അവളുടെ കണ്ണുകളിൽ നോക്കി കൊണ്ട് ചോദിച്ചു ,അവളുടെ കണ്ണുകളിൽ ജലകണികകൾ തളം കെട്ടുന്നത് ഞാൻ കണ്ടു ,
ആ സമയം ഞങ്ങൾ കൂടി നിൽക്കുന്നത് കണ്ട് അവിടെ ഉള്ള പിള്ളേർ എല്ലാവരും ഞങ്ങളുടെ അടുത്തേക്ക് വന്നു ,
"ഡാ കൈ വിട് "
സനൽ എന്റെ ചെവിയിൽ പറഞ്ഞു എന്നിട്ട് ചുറ്റും നോക്കാൻ ആംഗ്യം കാണിച്ചു ,
ഞാൻ നോക്കിയപ്പോ ഞങ്ങളുടെ അടുത്തേക്ക് പിള്ളേർ വരാൻ തുടങ്ങി ,ഞാൻ അവളുടെ കൈയിൽ നിന്നും പിടി വിട്ടു ,അതോടെ അവൾ കരഞ്ഞു കൊണ്ട് അവിടെ നിന്നും ഓടി പോയി ,സിനി അവളുടെ പുറകെ പോയി ,
"ഡാ ,ഇനി ഇവിടെ നിന്നാൽ പ്രശനമാ "
സനൽ അതും പറഞ്ഞ് എന്നെ പിടിച്ച് വലിച്ച് കൊണ്ട് പോയി , അടുത്തേക്ക് വന്ന പിള്ളേർ എന്താ സംഭവം എന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു എങ്കിലും ഞങ്ങൾ മൈൻഡ് ചേയ്യാതെ സ്കൂളിന് വെളിയിൽ ഇറങ്ങി ,ഞങ്ങളുടെ സ്കൂളിലേക്ക് വിട്ടു ,
"ഡാ നീ കാണിച്ചത് കടന്ന കൈ ആയി പോയി ആ പിള്ളേർ സംഭവം അറിഞ്ഞിരുന്നുവെങ്കിൽ നമുക്ക് ജീവനോടെ പുറത്ത് വരാൻ പറ്റില്ലായിരുന്നു ,"
സ്കൂളിലേക്ക് പോകുന്ന വഴിയിൽ ആളോഴിഞ്ഞ ഒരിടത്ത് സൈക്കിൾ നിർത്തിയിട്ട് അവൻ എന്നോട് പറഞ്ഞു .
" ആ ടൈമിൽ ഞാൻ അതൊന്നും ഓർത്തില്ല ,എങ്ങനെയെങ്കിലും അവളുടെ വായിൽ നിന്ന് ഉത്തരം അറിഞ്ഞാൽ മതിയാരിരുന്നു ,"
ഞാൻ പറഞ്ഞു.
" വായിൽ നിന്നല്ല ,ആ പിള്ളേരുടെ കൈയിൻ നിന്ന് നിനക്ക് അറിഞ്ഞാനെ, "
അവൻ ചെറു ദേഷ്യത്തോടെ പറഞ്ഞു.
" അല്ലതെ ഞാൻ എന്തു ചെയ്യണം ആയിരുന്നു ടാ, ,അവൾക്ക് എന്നെ ഇഷ്ടം അല്ലേങ്കിൽ ഒന്നു തുറന്നു പറഞ്ഞുടെ എത്ര ദിവസം ആയി ഞാൻ പുറകെ നടക്കുന്നു ,ഇന്ന് രണ്ടിൽ ഒന്ന് അറിയാന വന്നതും അതും നടന്നില്ല ,പിന്നെ നിനക്ക് അറിയൊ കുറെ ദിവസം ആയി ഞാൻ മര്യാദക്ക് ഒന്ന് ഉറങ്ങിയിട്ട് ,അവളെ കണ്ട നാൾ മുതൽ നഷ്ടപ്പെട്ടതാ എന്റെ ഉറക്കം ,ഇതു വരെ ആരോടും തോന്നാത്ത ഒരിഷ്ടം അവളോട് തോന്നി ,ജീവതകാലം മുഴുവൻ അവളുടെ
💬 Comments
View all comments