Chapter Title : മന്ദാരചെപ്പ് [AKH] valentine's day special
സമയം എന്റെ മനസിൻ ആ പെൺകുട്ടിയുടെ മുഖം മിനി മറഞ്ഞു കൊണ്ടിരിക്കുന്നു അവളുടെ ആ നോട്ടം എന്റെ കണ്ണുകളിൽ നിന്ന് മായാതെ നിൽക്കുന്നു ,ആ കണ്ണുകളിൽ എന്തോ ഒരു വശ്യത എനിക്ക് അനുഭവപ്പെട്ടു ,വീണ്ടും വീണ്ടും ആ നോട്ടം എന്റെ മനസിനെ തേടി എത്തി ,ഞാനെതൊ സ്വപ്ന ലോകത്ത് ആയിരുന്നു ,
പെട്ടന്ന് ആണ് എന്തോ ഒന്ന് എന്റെ കവിളിൽ പതിച്ചത് ,
"ജിഷണു കാലത്ത് വന്നിരുന്നു സ്വപ്നം കാണുക ആണൊ "
ടീച്ചർ ചെറു ദേഷ്യത്തോടെ പറഞ്ഞു ,
അപ്പോഴാണ് എനിക്ക് മനസിൽ ആകുന്നത് ടീച്ചർ എറിഞ്ഞ ചോക്ക് കഷണം ആണ് എന്നെ ആ മായ ലോകത്ത് നിന്ന് ഉണർത്തിയത് ,
"ജിഷണു "
ടീച്ചറുടെ സൗണ്ട് വീണ്ടും ഉയർന്നു ,
"എന്താ ടീച്ചർ "
ഞാൻ എഴുന്നേറ്റ് നിന്നു കൊണ്ട് ചോദിച്ചു ,
"താൻ എന്തിനാ വന്നെക്കുന്നെ "
ടീച്ചർ ചോദിച്ചു ,
" അത് ടീച്ചർക്ക് അറിയില്ലെ പഠിക്കാൻ "
ടീച്ചർ ചോദിച്ച അതെ നാണയത്തിൽ തന്നെ ഞാൻ തിരിച്ച് മറുപടി കൊടുത്തു. അതു കേട്ട് പിള്ളേർ എല്ലാവരും ചിരിച്ചു ,കൂടെ ആ കുട്ടിയും , അതിന്റെ ചിരി എനിക്ക് മുത്തുകൾ പൊഴിയും പോലെ ആണ് തോന്നിയത് എന്തു രസമ കാണാൻ ആ ചിരി ,
" അതെ പഠിക്കാൻ വന്നതാണെങ്കിൽ പഠിച്ചോളണം അല്ലതെ ഇങ്ങനെ ഇരുന്ന് സ്വപ്നം കാണരുത് "
ടീച്ചർ പറഞ്ഞു ,
" ശരി ടീച്ചറെ "
ഞാൻ പറഞ്ഞു ,
"പിന്നെ ഒരു കാര്യം. ക്ലാസ് കഴിഞ്ഞ്
💬 Comments
View all comments