Chapter Title : മന്ദാരചെപ്പ് [AKH] valentine's day special
കൈയും പിടിച്ച് നടക്കണം എന്ന മോഹം എന്നെ വല്ലാതെ അലട്ടുന്നു ,നിനക്ക് അതിനെ പ്രണയം എന്നോ പ്രെമം എന്നോ വട്ട് എന്നൊ ഒക്കെ വിളിക്കാം പക്ഷെ എനിക്ക് ഇത് ജിവിതം ആണ് ,അത്രക്ക് എന്റെ ഉള്ളിൽ അവൾ സ്ഥാനം പിടിച്ചു പോയി,"
ഞാൻ അവനോട് പറഞ്ഞു ,അതു പറയുമ്പോൾ എന്റെ കണ്ണു നിറഞ്ഞിരുന്നു,
"ഡാ ,ജിഷ്ണു ,നീ വിഷമിക്കല്ലെ നിന്റെ കൂടെ ഞാൻ ഇല്ലേ ,നമ്മുക്ക് നോക്കാം ,"
അവൻ എന്നെ സമാധാനിപ്പിച്ചു ,
ആ ദിവസം ഞങ്ങൾ സ്കൂളിൽ പോയില്ല ,നേരെ സനലിന്റെ വീട്ടിലേക്ക് തിരിച്ചു ,അവന്റെ വീട്ടിൽ വൈകുന്നേരം വരെ ആരും ഉണ്ടാകില്ല അവന്റെ അച്ചനും അമ്മയും ജോലിക്ക് പോകും ,അതുകൊണ്ടാ അവിടെക്ക് പോയത്, വൈകുന്നേരം വരെ അവന്റെ വീട്ടിൽ ചിലവഴിച്ചിട്ട് ഞാൻ എന്റെ വീട്ടിലേക്ക് പോയി , പിന്നീട് രണ്ടു ദിവസം ഞാൻ തലവേദന ആണെന്ന് പറഞ്ഞ് ട്യൂഷനും പോയില്ല സ്കൂളിലും പോയില്ല,
മൂന്നാം ദിവസം അന്നോരു ശനി ആഴ്ച്ച ആയിരുന്നു അന്ന് സ്കൂൾ ഉണ്ടായിരുന്നില്ല എന്നാൽ ട്യൂഷൻ ക്ലാസ് ഉച്ചവരെ ഉണ്ടായിരുന്നു ട്യുഷന് പോകാൻ മൂഡു ഉണ്ടായിരുന്നിലെങ്കിലും സനൽ നിർബദ്ധിച്ച കാരണം സാധാരണ പോലെ കാലത്ത് ട്യുഷൻ പോയി ,ആദ്യത്തെ പിരീഡ് കഴിഞ്ഞ് രണ്ടാമത്തെ പിരീഡ് മലയാളം ആയിരുന്നു ,അതിനാൽ ഞങ്ങളുടെ ക്ലാസിൽ നിന്ന് എല്ലാവരും അവളുടെ ക്ലാസിലേക് പോയി ,ഞാൻ തലവേദന എടുക്കുന്നു എന്ന് പറഞ്ഞ് എന്റെ ക്ലാസിൽ തന്നെ ഡെസ്ക്കിൽ തല വെച്ച് കിടന്നു ,
കുറച്ചു കഴിഞ്ഞപ്പോൾ ക്ലാസിൽ ഒരു കാൽ പെരുമാറ്റം.ഞാൻ ഡെസ്കിൽ നിന്നും തല
💬 Comments
View all comments