Chapter Title : മന്ദാരചെപ്പ് [AKH] valentine's day special
ഉയർത്തി നോക്കിയപ്പോൾ എന്റെ അടുത്തേക്ക് ഒരു പുഞ്ചിരി യും ആയി സിനി നടന്നു വരുന്നു.
"ജിഷ്ണു. നീയെന്താ മലയാളം പിരീഡിന് വരാതെ ഇരുന്നത്. "
അവൾ എന്റെ അടുത്ത് വന്നു ഇരുന്നു കൊണ്ട് ചോദിച്ചു.
"താല്പര്യം തോന്നിയില്ല . "
അവളുടെ ചോദ്യം എനിക്ക് ഇഷ്ടപെടാത്ത മട്ടിൽ ഞാൻ അതിനു ഉത്തരം കൊടുത്തുകൊണ്ട് ഞാൻ വീണ്ടും ഡെസ്കിൽ തല ചായ്ച്ചു വെച്ച് കിടന്നു.
"ജിഷ്ണു എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് ടീ ബ്രേക്കിന് ടെറസ്സിൽ ഒന്നു വരാൻ പറ്റോ. "
അവൾ മധുരമായ ശബ്ദത്തോടെ പറഞ്ഞു.
ഞാൻ അതു കേട്ട ഭാവം കാണിക്കാതെ കിടന്നു.
"ഞാൻ ടോയ്ലട്ടിലെക്ക് എന്നു പറഞ്ഞു ക്ലാസിൽ നിന്നും ഇറങ്ങിയതാ നിന്നോട് ഇതു പറയാൻ. ഞാൻ പോട്ടെ എന്നാൽ. ദേ ചെക്കാ പറ്റിക്കല്ലേട്ടോ.വരണം. "
അവൾ പറഞ്ഞു.
"ഉം "
ഞാൻ വെറുതെ മൂളി.
"നീ വരുമെന്ന് എനിക്ക് അറിയാം."
അവൾ അതും പറഞ്ഞു എന്റെ തലയിൽ തലോടി കൊണ്ട് ക്ലാസ്സിൽ നിന്നും ഇറങ്ങി പോയി.
എന്റെ ചിന്തകൾ വീണ്ടും കാട് കയറാൻ തുടങ്ങി. അല്ല സിനി എന്തിനാ എന്നോട് ടെറസ്സിൽ വരാൻ പറഞ്ഞത് . എന്താ കാര്യം ആവോ. ഇനി അവൾക് എന്നോട് എന്തെങ്കിലും ? ഹേ അങ്ങനെ ഉണ്ടാകാൻ ചാൻസ് ഇല്ല. എന്നാലും നേരത്തെ എന്റെ അടുത്ത് വന്നിരുന്നുള്ള അവളുടെ പെരുമാറ്റത്തിൽ എന്തോ വശപിശക് . എന്തായാലും ടീ ബ്രേക്കിന് പോയി നോക്കാം. ഞാൻ അതൊക്കെ ആലോചിച്ചു അവിടെ ഇരുന്നു.
ട്യൂഷൻ കാലത്തു മുതൽ ഉച്ച വരെ ഉള്ളതു
💬 Comments
View all comments