Chapter Title : മന്ദാരചെപ്പ് [AKH] valentine's day special
ഇരുന്നു ,
" ഇന്നെന്താ മോനെ നേരെത്തെ"
ഞാൻ റെഡി ആയി അവിടെ ഇരിക്കുന്നത് കണ്ട് അമ്മ അടുക്കളയിൽ നിന്ന് ഹാളിലെക്ക് വരുന്ന വഴിയാലെ ചോദിച്ചു ,
"ഇന്നോരു കല്യാണം ഉണ്ട് അമ്മെ, "
ഞാൻ പറഞ്ഞു,
"ഉം "
അമ്മ അതിനുത്തരം എന്ന നിലയിൽ ഒന്നു മൂളി കൊണ്ട് എന്റെ അടുത്ത് വന്ന് നിന്ന് എനിക്ക് ദോശ പാത്രത്തിൽ എടുത്ത് തന്നു ,
" അച്ചൻ വന്നോ അമ്മേ "
ഭക്ഷണം കഴിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു ,
" ആ വന്നു ,റൂമിൽ കിടക്കുനുണ്ട് "
അമ്മ പാത്രത്തിലെക്ക് സാമ്പാർ വിളമ്പുന്നതിനിടയിൽ പറഞ്ഞു ,
" അമ്മ ഇനിയെങ്കിലും അച്ചനോട് പറ ഈ രാത്രി ഉള്ള സെക്കുരിറ്റി പണിക്ക് പോക്ക് മതിയാക്കാൻ , എനിക്ക് ഇപ്പോ ജോലി സ്ഥിരം ആയില്ലെ ഇനി എന്റെ ശബളം മാത്രം പോരെ നമുക്ക് മൂന്നു പേർക്കും സുഖം ആയി ജീവിക്കാൻ, "
ഞാൻ അമ്മയോട് പറഞ്ഞു .
" ഞാൻ പറഞ്ഞാൽ അതിയാൻ കേൾകുമോ ,നിന്റെ അതെ സ്വാഭാവം അല്ലെ അങ്ങെർക്കും, "
ഞാൻ പിന്നെ അധികം ഒന്നും പറഞ്ഞില്ല ,ഞാൻ ഭക്ഷണം കഴിച്ച് എഴുന്നേറ്റു ,അമ്മ ആ പാത്രങ്ങളും എടുത്ത് അടുക്കളയിലെക്കും പോയി ,
ഞാൻ കൈ ഒക്കെ കഴുകി, അച്ചന്റെ റൂമിലേക്ക് നടന്നു ,
അച്ചൻ സുഖം ആയി കട്ടിലിൽ നീണ്ടു നിവർന്ന് കിടക്കുന്നു ,രാത്രി ഉറങ്ങാതത് കാരണം പാവം നല്ല ഉറക്കത്തിൽ ആണ് ,
ഞാൻ അച്ഛനെ നോക്കി അച്ഛന്റെ കട്ടിലിന്റെ അടുത്ത് നിന്നു
എങ്ങനെ
💬 Comments
View all comments