0%

Chapter Title : മന്ദാരക്കനവ് 1 [Aegon Targaryen]

Author : Kambikathakal Read All Parts 2.4K

മന്ദാരക്കനവ്

Mandarakanavu | Author : Aegon Targaryen


പ്രിയ വായനക്കാരെ, ശ്യാമാംബരം എന്ന എൻ്റെ ആദ്യത്തെ കഥക്ക് ശേഷം ഇതാ ഞാൻ വീണ്ടും മറ്റൊരു കഥയുമായി നിങ്ങളുടെ മുന്നിലേക്ക് വരികയാണ്. ശ്യാമാംബരത്തിനു ശേഷം മറ്റൊരു കഥ എഴുതാൻ യാതൊരു ഉദ്ദേശ്യവും ഇല്ലാതിരുന്ന എന്നെ വീണ്ടും എഴുതാൻ പ്രേരിപ്പിച്ചത് നിങ്ങൾ എനിക്ക് നൽകിയ പിന്തുണയും കഥയ്ക്ക് നൽകിയ നല്ല അഭിപ്രായങ്ങളുമാണ്. ശ്യാമാംബരം പോലെ തന്നെ ഇതും നിങ്ങൾ സ്വീകരിക്കും എന്ന പ്രതീക്ഷയോടെ ഇവിടെ തുടങ്ങുന്നു "മന്ദാരക്കനവ്"...

AEGON TARGARYEN


ടിം…ആ മന്ദാരക്കടവ് മന്ദാരക്കടവ്…മന്ദാരക്കടവിൽ ഇറങ്ങാൻ ഉള്ളവർ എല്ലാം ഇറങ്ങണേ…

"ചേട്ടാ…ചേട്ടോ…" തൻ്റെ തോളിൽ തട്ടി വിളിക്കുന്ന ബസ്സിലെ പയ്യൻ്റെ ശബ്ദം കേട്ടാണ് ആര്യൻ ഞെട്ടിയുണർന്നത്.

"അതേ സ്ഥലമെത്തി…"

"മന്ദാരക്കടവ്…?" തൻ്റെ ഇടം കണ്ണ് തിരുമ്മിയുടച്ച് എഴുന്നേറ്റുകൊണ്ട് ആര്യൻ ആരോടെന്നില്ലാതെ ചോദിച്ചു.

"ഹാ അത് തന്നെ ദേ സ്ഥലമെത്തി ഇറങ്ങിക്കോ…" പെട്ടെന്ന് തന്നെ തൻ്റെ കയ്യിലിരുന്ന ഹാൻഡ്ബാഗും എടുത്ത് തോളിൽ ഇട്ടുകൊണ്ട് ആര്യൻ ബസ്സിൽ നിന്നും ഇറങ്ങാൻ തുടങ്ങിയതും "അപ്പോ ദേ ഇത് വേണ്ടേ?" എന്ന് ചോദിച്ചുകൊണ്ട് കണ്ടക്ടർ പയ്യൻ അവനിരുന്ന സീറ്റിനും ഫുട്ബോർഡിനും ഇടയിലുള്ള ഗ്യാപ്പിലേക്ക് കൈ ചൂണ്ടിയതും വലതുകൈപ്പത്തിക്കൊണ്ട് സ്വന്തം തലയിൽ രണ്ട് തട്ട് കൊടുത്ത ശേഷം സോറി എന്ന് പറഞ്ഞു കൊണ്ട് ആര്യൻ തൻ്റെ പെട്ടി എടുക്കാൻ ആയി തിരിഞ്ഞു. ഒടുവിൽ ആ പയ്യൻ തന്നെ അത് എടുത്ത് കൈയിൽ കൊടുത്ത ശേഷം അവനോട് ഒരു താങ്ക്സ് പറഞ്ഞുകൊണ്ട് ആര്യൻ ബസ്സിൽ നിന്നും ഇറങ്ങി.

ബസ്സ് പോകുന്നതും നോക്കി ആര്യൻ നിന്നപ്പോൾ

💬 Comments

View all comments