0%

Chapter Title : മന്ദാരക്കനവ് 1 [Aegon Targaryen]

Author : Aegon Targaryen Read All Parts 6.1K

അവസരങ്ങൾ ഇനി ഇഷ്ട്ടം പോലെ കിട്ടും എന്ന വസ്തുത കൂടി അവൻ കണക്കിലെടുത്താണ് അവൻ ആ തീരുമാനം എടുത്തത്.

അവൻ ശാലിനിയോട് പോകേണ്ട വഴി കൃത്യമായി ചോദിച്ച് മനസ്സിലാക്കിയ ശേഷം അവരോട് രണ്ടുപേരോടും യാത്ര പറഞ്ഞുകൊണ്ട് അവരോടൊപ്പം ഉണ്ടായിരുന്ന മറ്റു രണ്ടു അമ്മൂമ്മമാരെ കൂടെ നോക്കി ഒന്ന് ചിരിച്ച ശേഷം പടവുകൾ ഓരോന്നായി കയറി തൻ്റെ ബാഗും പെട്ടിയും എടുത്തുകൊണ്ട് വീണ്ടും അവരെ നോക്കി കൈ വീശി കാണിച്ച ശേഷം മന്ദാര ചെടികളുടെ ഇടയിലൂടെ ഇറങ്ങി വഴിയിലേക്ക് നടന്നു.

"നല്ല പയ്യൻ അല്ലേ ചേച്ചി?" ശാലിനി അങ്ങനെ പറഞ്ഞപ്പോൾ തൻ്റെ കീഴ്ച്ചുണ്ട് ഒന്ന് കടിച്ചുകൊണ്ട് "മ്മ് അതേ" എന്ന് മാത്രം ചന്ദ്രിക അതിന് മറുപടി കൊടുത്ത് അവസാനിപ്പിച്ചു.

തോമാച്ചൻ്റെ വീട് ലക്ഷ്യമാക്കി ആര്യൻ തൻ്റെ നടത്തം തുടർന്നു. നടത്തത്തിനിടയിൽ അവൻ്റെ മനസ്സിൽ കൂടി അവൻ്റെ കഴിഞ്ഞുപോയ ജീവിതം ഒരു ഫ്ലാഷ്ബാക് പോലെ കടന്നുവന്നു.

നാല് വർഷം മുൻപ് കോളേജിൽ നിന്നും ഡിഗ്രീ ഡിസ്റ്റിംഗ്ഷനോടെ പാസ്സ് ആവുമ്പോ അങ്ങനെ വലിയ സ്വപ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല അവന്. സ്വന്തം നാട്ടിൽ തന്നെ അത്യാവശം കുഴപ്പം ഇല്ലാത്തൊരു ജോലി അത് മാത്രം ആയിരുന്നു അവൻ്റെ ഏക സ്വപ്നം. സ്വന്തക്കാരെയും കൂട്ടുകാരെയും വിട്ടു ദൂരെ എങ്ങും പോകാൻ അവന് ഒട്ടും താൽപര്യം ഉണ്ടായിരുന്നില്ല. കാരണം അവൻ്റെ അച്ഛൻ അനുഭവിച്ച സങ്കടങ്ങളും വേദനയും അവൻ അത്രത്തോളം കണ്ടിട്ടുണ്ട്.

അങ്ങ് മരുഭൂമിയിൽ കിടന്നു കഷ്ട്ടപ്പെടുന്ന അവൻ്റെ അച്ഛനെ അവനും അമ്മയും ആകെ കാണുന്നത് രണ്ടു വർഷത്തിൽ ഒരിക്കൽ മാത്രം ആണ്. അതും പതിനഞ്ചോ ഇരുപതോ ദിവസങ്ങൾ

💬 Comments

View all comments