0%

Chapter Title : മന്ദാരക്കനവ് 1 [Aegon Targaryen]

Author : Aegon Targaryen Read All Parts 6.1K

മാത്രം. ഒടുവിൽ അവൻ്റെ ഇരുപതാം വയസ്സിൽ അച്ഛൻ വിടവാങ്ങുമ്പോൾ ഓർത്തു വെക്കാൻ അങ്ങനെ അധികം നല്ല നിമിഷങ്ങൾ പോലും അവനും അമ്മക്കും സമ്മാനിച്ചിരുന്നില്ല…അതിന് അദ്ദേഹത്തിന് സാധിച്ചിരുന്നില്ല എന്ന് പറയുന്നതാവും ശെരി. അതുകൊണ്ട് അങ്ങനെ ഒരു ജീവിതത്തിലേക്ക് പോകാൻ അവൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.

അതുകൊണ്ട് തന്നെ കോളേജ് പഠനം കഴിഞ്ഞ് അവൻ നാട്ടിൽ തന്നെ എന്തെങ്കിലും ജോലി ഒക്കെ നോക്കി അമ്മയോടൊപ്പം തന്നെ നിക്കാൻ ശ്രമിച്ചു. എന്നാൽ വിധി ആണോ നിർഭാഗ്യം ആണോ എന്തോ അവൻ ആഗ്രഹിച്ച പോലൊരു ജോലി അവന് കിട്ടിയില്ല മാത്രവുമല്ല അമ്മാവന്മാരും മറ്റു ബന്ധുക്കളും അവനെ ഗൾഫിലേക്ക് പോകാൻ നിർബന്ധിക്കുകയും ചെയ്യുന്നു. ആദ്യമൊക്കെ അവൻ ഒഴിഞ്ഞു മാറി ചില്ലറ പണികൾ ഒക്കെ ചെയ്ത് പല പരീക്ഷകളും എഴുതി അതിൻ്റെ ഫലവും കാത്ത് പ്രതീക്ഷയോടെ ഇരുന്നു. എന്നാൽ ഒന്നും അങ്ങോട്ട് ശരിയായില്ല. ഒടുവിൽ ഡിഗ്രീ കഴിഞ്ഞ് നാല് വർഷം ആയിട്ടും തൻ്റെ മോൻ തനിക്ക് വേണ്ടി ഇവിടെ നിന്ന് ഒരു നിലയിലും എത്താൻ ആവാതെ നിക്കുന്നത് കണ്ട അവൻ്റെ അമ്മ പോലും അവനെ ഗൾഫിലേക്ക് പോകാൻ നിർബന്ധിച്ചു.

മനസ്സില്ലാമനസ്സോടെ ആണ് ഒടുവിൽ അവൻ അതിന് സമ്മതം മൂളിയത്. അങ്ങനെ പോകാൻ ഉള്ള ദിവസം അടുത്തപ്പോഴാണു ഇന്ത്യ പോസ്റ്റ് എക്സാം റിസൾട്ട് വന്നതും അവന് ജോലി കിട്ടിയതും. അങ്ങ് മരുഭൂമിയിൽ പോയി കിടക്കുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് താൻ ഇതുവരെ കേട്ടിട്ട് കൂടി ഇല്ലാത്ത ഈ മന്ദാരക്കടവ് തന്നെയാണെന്ന് നിശ്ചയിക്കാൻ അവന് കൂടുതൽ സമയത്തിൻ്റെയോ ആലോചനകളുടെയോ ആവശ്യം വേണ്ടി വന്നില്ല. അങ്ങനെ ആര്യൻ അവൻ്റെ ഇരുപത്തിയഞ്ചാം വയസ്സിൽ ആദ്യമായി

💬 Comments

View all comments