Chapter Title : മന്ദാരക്കനവ് 1 [Aegon Targaryen]
ഈ വഴിക്കെന്ന് ഹഹഹ."
"പോസ്റ്റ് ഓഫീസ് ഇവിടെ അടുത്ത തന്നെ ആണോ?…ചേട്ടാ…"
"കുട്ടൻ…കുട്ടച്ചൻ എന്ന് ഇവിടുള്ളവർ വിളിക്കും…വിരോധം ഇല്ലേൽ അങ്ങനെ വിളിക്കാം ഹഹഹ…"
"ഓഹ് അതിനെന്താ കുട്ടച്ചാ…ഈ പോസ്റ്റ് ഓഫീസ് ഇവി…"
"അതേ അതേ ഇവിടുന്ന് കുറച്ച് മാറി അപ്പുറത്ത് തന്നെ… കൂടിപ്പോയാൽ ഒരു കിലോമീറ്റർ കാണും."
"അത്രേ ഉള്ളൂ ല്ലേ…"
"പിന്നേ…താമസം ഒക്കെ?"
"ഹാ ചോദിക്കാൻ മറന്നു…" പെട്ടെന്ന് എന്തോ ഓർത്തപോലെ ആര്യൻ ഷർട്ടിൻ്റെ പോക്കറ്റിൽ നിന്നും ഒരു കടലാസ് കഷ്ണം എടുത്ത് കുട്ടിച്ചൻ്റെ കയ്യിൽ കൊടുത്തുകൊണ്ട് "ഇതെവിടെ ആണെന്ന് അറിയുമോ കുട്ടച്ചാ" എന്ന് ചോദിച്ചു.
കുട്ടിച്ചൻ അത് വാങ്ങി ഒന്ന് നോക്കിയ ശേഷം "ഹാ വിചാരിച്ചപോലെ തന്നെ…ഊഹം തെറ്റിയില്ല…നമ്മടെ തോമാച്ചൻ്റെ വീട്…പോസ്റ്റ് ഓഫീസിലോട്ട് പോണ വഴി തന്നെ…വഴി ഞാൻ പറഞ്ഞ് തരാം."
അത്രയും പറഞ്ഞപ്പോഴേക്കും വീണ്ടും കുട്ടച്ചൻ്റെ ഭാര്യ അവിടേക്ക് വന്നു…അവരെ കണ്ടതും കുട്ടച്ചൻ "എടിയേ…ദേ ഇത് നമ്മടെ പുതിയ പോസ്റ്റ്മാനാ ഈ ഇരിക്കുന്നത്" എന്നും പറഞ്ഞ് പരിചയപ്പെടുത്തി…
ആര്യൻ അവരുടെ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു.
"ആഹാ…ഞാനും വിചാരിച്ചു ഇവിടെ എങ്ങും കണ്ടിട്ടില്ലല്ലോ എന്ന്…ഏതായാലും നന്നായി പുതിയ ആള് രണ്ട് ദിവസം വൈകി ആണെങ്കിലും എത്തിയല്ലോ"
"അത് പിന്നെ പെട്ടെന്ന് ആയിരുന്നു ജോയിനിങ് ലെറ്റർ കിട്ടിയത്…ഇങ്ങോട്ടേക്ക് വരാൻ ഉള്ള ഒരു സാവകാശം കിട്ടിയില്ല അതാ രണ്ട് ദിവസം വൈകിയത്…സത്യം പറഞ്ഞാൽ ജോലിക്ക് കയറുന്നതിനു മുൻപ് തന്നെ ലീവ് എടുക്കേണ്ടി വന്നു…ഇനിയിപ്പോ നാളെ ഞായർ അല്ലേ മറ്റന്നാൾ മുതൽ കാണും."
"ഹാ അല്ലേലും ഇവിടെ ലീവ് എടുക്കുന്നതും എടുക്കാതിരിക്കുന്നതും ഒക്കെ ഒരുപോലാ…ഇവിടങ്ങനെ കത്തയക്കാനും കിട്ടാനും
💬 Comments
View all comments