0%

Chapter Title : മന്ദാരക്കനവ് 1 [Aegon Targaryen]

Author : Aegon Targaryen Read All Parts 5.9K

ശെരി ചേച്ചി എന്ന് പറഞ്ഞുകൊണ്ട് ആര്യൻ പുറത്തേക്ക് ഇറങ്ങി നിന്നുകൊണ്ട് അവിടം ശെരിക്കും ഒന്ന് വീക്ഷിച്ചു. ചായക്കടയുടെ കുറച്ച് അപ്പുറത്തായി വലിയൊരു പുളിമരം നിൽപ്പുണ്ട്. കുട്ടച്ചൻ്റെ ചായക്കട ഒഴിച്ചാൽ പിന്നെ അവിടെ ആകെ ഉള്ളത് ഒരു സൈക്കിൾ റിപ്പയർ ഷോപ്പ് ആണ്.

ആര്യൻ ചുറ്റും നോക്കിക്കൊണ്ട് ഇരുന്നപ്പോൾ ചേച്ചി കൈയിൽ ഒരു ബക്കറ്റും അതിൽ കുറച്ച് തുണികളുമായി ഇറങ്ങി വന്നു പോകാം എന്ന് പറഞ്ഞു…ആര്യൻ കുട്ടച്ചനോട് കാണാം എന്ന് പറഞ്ഞുകൊണ്ട് തൻ്റെ പെട്ടിയും ബാഗും എടുത്ത് ഇറങ്ങി അവരോടൊപ്പം നടന്നു.

"ഒരുപാടുണ്ടോ ചേച്ചി നടക്കാൻ?"

"ഏയ് കുറച്ച്…എന്തേ പെട്ടിയും തൂക്കി നടക്കാൻ ബുദ്ധിമുട്ടുണ്ടോ?"

"ഹേയ്…എന്നാലും കുറച്ച്…വെളുപ്പിനെ ഇറങ്ങിയതാണ് നല്ല ക്ഷീണം ഉണ്ട്."

"എവിടെയാ ആര്യൻ്റെ സ്ഥലം?"

"കോട്ടയം…ചേച്ചിടെ പേരെന്താ?"

"ചന്ദ്രിക"

"ഹാ…ഞാൻ ചേച്ചിന്ന് തന്നെ വിളിച്ച പോരെ?"

"എന്തേ അങ്ങനെ ചോദിച്ചത്?"

"അല്ലാ കുട്ടച്ചനെ ആദ്യം ചേട്ടാന്ന് വിളിച്ചപ്പോ കുട്ടച്ചാ എന്നാ നാട്ടുകാർ വിളിക്കുന്നെ അങ്ങനെ വിളിച്ചോളാൻ പറഞ്ഞു…ചേച്ചിക്കും ഇനി അങ്ങനെ എന്തേലും ഉണ്ടോന്ന് അറിയാൻ…"

"ഹഹ…ഏയ് എന്നെ അങ്ങനെ വിളിക്കാൻ പ്രത്യേകിച്ച് പേരൊന്നും ഞാൻ ആർക്കും കൊടുത്തിട്ടില്ല…അതുകൊണ്ട് ആര്യൻ ഇഷ്ട്ടം ഉള്ളത് വിളിച്ചോ."

"അപ്പോ ചേച്ചി എന്ന് തന്നെ വിളിക്കാം…അല്ലേലും കുട്ടച്ചനെ ചേട്ടാന്ന് വിളിക്കാൻ ആദ്യം എനിക്കും ഒരു മടി ഉണ്ടായിരുന്നു…അത് മനസ്സിലാക്കിയിട്ടാവണം കുട്ടച്ചൻ എന്ന് വിളിച്ചോളാൻ പറഞ്ഞത്."

"അപ്പോ എന്നെ ചേച്ചി എന്ന് വിളിക്കാൻ മടി ഒന്നും ഉണ്ടായിരുന്നില്ല?"

"ഏയ് ഇല്ല…അല്ലേലും ചേച്ചിയെ കണ്ടാൽ അത്ര പ്രായം പറയില്ലല്ലോ." ആര്യൻ വെറുതെ ഒന്ന് പോക്കിയേക്കാം എന്ന് കരുതി.

ആര്യൻ ആ പറഞ്ഞത് സുഖിച്ചെങ്കിലും ചന്ദ്രിക

💬 Comments

View all comments