0%

Chapter Title : മന്ദാരക്കനവ് 10 [Aegon Targaryen]

Author : Aegon Targaryen Read All Parts 29.7K

അവൻ്റെ തലയിലൂടെ തഴുകി നിന്നു. ആര്യൻ ആ ഇരുപ്പ് ആവോളം ആസ്വദിച്ച് മയക്കത്തിലേക്ക് മെല്ലെ വഴുതി വീണു.

“ആര്യാ…” ലിയ അവനെ വിളിച്ചു.

“ഉം…” ലിയ വിളിക്കുമ്പോഴാണ് ആര്യൻ പിന്നീട് കണ്ണ് തുറക്കുന്നത്.

“എന്തൊരു ഉറക്കമാ…?” അവൾ അവൻ്റെ മുടിയിൽ തലോടി ചോദിച്ചു.

“ഉറങ്ങിയോ ഞാൻ…?” അവൻ ചെറുതായി കണ്ണ് തിരുമ്മിക്കൊണ്ട് ചോദിച്ചു.

“പിന്നില്ലാതെ…” അവൾ പറഞ്ഞു.

“ഞാൻ ഇപ്പോ അങ്ങോട്ട് കണ്ണടച്ചതല്ലേ ഉള്ളൂ…സമയം എന്തായി…?” ആര്യൻ തല മെല്ലെ ഉയർത്തി.

“സമയം മൂന്നര കഴിഞ്ഞു…” അവൾ വാച്ചിലേക്ക് നോക്കി പറഞ്ഞു.

“ഏഹ്…മൂന്നരയോ…” വിശ്വാസം വരാതെ ആര്യനും അവൻ്റെ വാച്ചിലേക്ക് നോക്കി.

“മൂന്ന് നാൽപ്പതായി കൃത്യം പറഞ്ഞാൽ…” ലിയ അവൻ്റെ മുഖത്തേക്ക് നോക്കി ചിരിച്ചു.

“ശെടാ…ഞാൻ അറിഞ്ഞില്ല ഒന്നും…അപ്പൊ ചേച്ചി അതുവരെ ഇവിടെ നിൽക്കുവായിരുന്നോ…എന്നെ വിളിക്കാൻ വയ്യായിരുന്നോ…” അവന് ലിയയോട് പാവം തോന്നി.

“നീ ക്ഷീണം ഉണ്ടെന്ന് പറഞ്ഞതുകൊണ്ട് ഞാനും കരുതി കിടന്നോട്ടെ എന്ന്…അതാ വിളിക്കാഞ്ഞത്…പിന്നെ ഞാൻ ഇവിടെ ചാരി അല്ലേ നിന്നത്…?” അവൾ ഒരു കുഴപ്പവും ഇല്ലാ എന്ന രീതിയിൽ പറഞ്ഞു.

“എന്നാലും…ചേച്ചി ഇവിടെ ഇരിക്ക് ഇനി…” ആര്യൻ കസേര വലിച്ചിട്ടുകൊണ്ട് പറഞ്ഞു.

“ഇനി ഇരിക്കണോ നമ്മൾക്ക് ഇറങ്ങിയാലോ…നീയും വരുന്നതുകൊണ്ട് സൈക്കിൾ എടുക്കുന്നില്ലായിരിക്കുമല്ലോ നടന്ന് വേണ്ടേ ബസ്സ് സ്റ്റോപ്പിലേക്ക് പോകാൻ വീട്ടിൽ നിന്ന്…?” ലിയ ചോദിച്ചു.

“ഉം ശരിയാ…എങ്കിൽ വാ ചേച്ചീ ഇറങ്ങിയേക്കാം…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ കസേരയിൽ നിന്നും എഴുന്നേറ്റു.

ലിയയും ആര്യനും കൂടി എല്ലാം അടുക്കി എടുത്ത് വെച്ച ശേഷം രണ്ടുപേരും ബാഗുമെടുത്ത് പുറത്തേക്കിറങ്ങി. ആര്യൻ ഓഫീസിൻ്റെ ഷട്ടർ അടച്ച് പൂട്ടിയിട്ട് അവളുമായി

💬 Comments

View all comments