0%

Chapter Title : മന്ദാരക്കനവ് 10 [Aegon Targaryen]

Author : Aegon Targaryen Read All Parts 29.8K

പോയിട്ട് വരേണ്ട സമയം കഴിഞ്ഞു…” ശാലിനി ലിയയെയും കൂട്ടി നടന്നുകൊണ്ട് പറഞ്ഞു.

അവർ മൂവരും അടുക്കളയിലേക്ക് കയറി.

“ചായ ഞാൻ ഇട്ടതിരിപ്പുണ്ട് നിങ്ങൾ അത് കുടിച്ചോ അവർക്ക് ഞാൻ വേറെ ഇട്ടോളാം…” എന്ന് പറഞ്ഞിട്ട് ശാലിനി രണ്ട് ഗ്ലാസ്സിലേക്ക് ചായ പകർന്നു.

“ഹാ അതാ ഞങ്ങൾക്ക് നല്ലത്…ഇല്ലെങ്കിൽ ചിലപ്പോ ഇന്നും ലിയ ചേച്ചിക്ക് ചേച്ചീടെ നൈറ്റിയും പാവാടയും കൊടുക്കേണ്ടി വരും…” ആര്യൻ സമയം അധികം ഇല്ലാ എന്നുള്ളത് ഒരു തമാശ രീതിയിലൂടെ അവതരിപ്പിച്ചു. അത് കേട്ട് അവർ രണ്ടു പേരും പൊട്ടിച്ചിരിച്ചു.

അവർ ചായ കുടിച്ചുകൊണ്ടിരുന്നപ്പോഴേക്കും ശാലിനിയുടെ അമ്മയും അമ്മൂട്ടിയും വന്നു. ആര്യനെ കണ്ട അമ്മു അവൻ്റെ അരികിലേക്ക് ഓടി വന്നുകൊണ്ട് അവൻ്റെ ഒക്കത്തേക്ക് കയറാൻ തിടുക്കം കാണിച്ചു. ആര്യൻ കുടിച്ചുകൊണ്ടിരുന്ന ചായ സ്ലാബിലേക്ക് വെച്ചിട്ട് അമ്മൂട്ടിയെ പൊക്കിയെടുത്ത് ഒക്കത്തിരുത്തി.

“ആഹാ ഇതെന്താ തലയിൽ ഒരു പൂവൊക്കെ…?” ആര്യൻ അമ്മൂട്ടിയുടെ മുടിയിഴക്കുള്ളിൽ ഇറക്കി വച്ചിരിക്കുന്ന മന്ദാരപ്പൂ നോക്കി ചോദിച്ചു.

“ഒന്നും പറയണ്ട എൻ്റെ മോനേ…കുളത്തിൻ്റെ അടുത്തെത്തിയപ്പോൾ അവൾക്ക് പൂ വേണമെന്ന്…എന്നാൽ ചെടിയിൽ നിന്ന് ഒരെണ്ണം പറിച്ച് കൊടുക്കാമെന്ന് വെച്ചപ്പോൾ അതുപോരാ കുളത്തിൽ വീണു കിടക്കുന്നത് തന്നെ വേണമെന്ന്…അവളെന്നെയുംകൊണ്ടാ പടികൾ മുഴുവൻ ഇറക്കി എടുപ്പിച്ചതാ ആ തലയിൽ വച്ചിരിക്കുന്നത്…” ശാലിനിയുടെ അമ്മയാണ് അതിനുത്തരം നൽകിയത്.

“അത് ശരി…” എന്ന് പറഞ്ഞ് ആര്യനും അവൻ്റെയോപ്പം ലിയയും ചിരിച്ചു.

“അമ്മ എന്തിനാ അവള് പറയുന്നതിനെല്ലാം തുള്ളുന്നത്…നല്ല തല്ല് കിട്ടാത്തതിൻ്റെ സൂക്കേടാ പെണ്ണിന്…” ശാലിനി അമ്മുവിനെ നോക്കി പറഞ്ഞുകൊണ്ട് മുഖം വീർപ്പിച്ചു.

“അടങ്ങിയിരിക്ക് ചേച്ചീ…” ആര്യൻ ശാലിനിയോട് പറഞ്ഞു.

“ഉം നീ അവളെ

💬 Comments

View all comments