0%

Chapter Title : മന്ദാരക്കനവ് 10 [Aegon Targaryen]

Author : Aegon Targaryen Read All Parts 29.8K

കൂടുതൽ ഉത്സാഹിപ്പിച്ചോ…” ശാലിനി അവനെ നോക്കി പുരികമുയർത്തി.

“മോൾക്കിനി പൂവ് വേണമെങ്കിൽ ചേട്ടനോടോ അമ്മയോടോ പറഞ്ഞാൽ മതി കേട്ടോ…അമ്മൂമ്മക്ക് വയ്യാത്തതല്ലേ…അതുപോലെ മോള് തന്നെയും കുളത്തിലേക്ക് ഇറങ്ങി പൂവ് എടുക്കാൻ ഒന്നും പോകരുത് കേട്ടോ…” ആര്യൻ അമ്മുവിന് കാര്യം പറഞ്ഞ് മനസ്സിലാക്കി കൊടുത്തു.

“ആം…” അമ്മു തലയാട്ടി സമ്മതിച്ചു.

“മിടുക്കി…” ആര്യൻ അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു. ലിയ ഇതെല്ലാം കണ്ടുകൊണ്ട് മനം നിറഞ്ഞുനിന്നു.

“ചേട്ടൻ ഇന്നലെ ഏടായിരുന്നു…രാത്രീൽ അമ്മുവും വരണമെന്ന് പറഞ്ഞപ്പോ അമ്മ സമ്മയിച്ചീലാ…” അമ്മു ആര്യനോട് പറഞ്ഞു.

അതുകേട്ട് ആര്യനൊന്ന് ശാലിനിയെ പാളി നോക്കി. ലിയയുടെ മുഖത്തേക്ക് അവൻ നോക്കിയതുമില്ല. ശാലിനി പെട്ടെന്ന് ലിയയോട് എന്തോ ചോദിച്ച് അവളുടെ ശ്രദ്ധ തിരിക്കാൻ ശ്രമിച്ചു.

“അത് പിന്നെ ഇന്നലെ ചേട്ടന് വയ്യായിരുന്നു…അമ്മൂട്ടി വന്നാൽ അമ്മൂട്ടിക്കും കൂടി ഉവ്വാവ്വ് പിടിക്കുമോ എന്ന് പേടിച്ചല്ലേ അമ്മ സമ്മതിക്കാഞ്ഞത്…” ആര്യൻ അവളോട് പതുക്കെ പറഞ്ഞ് മനസ്സിലാക്കി.

“മോന് എങ്ങനുണ്ട് ഇപ്പോൾ…പനി മാറിയോ…?” അത് കേട്ട് നിന്ന ശാലിനിയുടെ അമ്മ അവനോട് ചോദിച്ചു.

“പനി ആയിട്ട് ഒന്നും ഇല്ലായിരുന്നു അമ്മേ…ചേച്ചി പിന്നെ കുറച്ച് കഞ്ഞി ഇട്ട് തന്ന് അത് കുടിച്ചിട്ട് കിടന്നപ്പോഴേക്കും എല്ലാം മാറി…” ആര്യൻ അമ്മക്കും മറുപടി നൽകി.

കൂടുതൽ ചോദ്യങ്ങൾ വരുന്നതിന് മുൻപ് അവൻ സ്ലാബിൽ വെച്ച ഗ്ലാസ്സെടുത്ത് ബാക്കി ചായ കുടിക്കാൻ തുടങ്ങി.

“ആര്യാ ഇറങ്ങാം…?” ലിയ ആര്യനോട് ചോദിച്ചു.

“ഹാ ഇറങ്ങാം ചേച്ചീ…” അവളുടെ ചോദ്യം കേട്ട ആര്യൻ തിടുക്കത്തിൽ ചായ മുഴുവൻ കുടിച്ച ശേഷം പറഞ്ഞു.

“എങ്കിൽ ഞങ്ങൾ ഇറങ്ങുവാ ചേച്ചീ…മോളെ ചേട്ടൻ പോയിട്ട് വരാം

💬 Comments

View all comments