0%

Chapter Title : മന്ദാരക്കനവ് 10 [Aegon Targaryen]

Author : Aegon Targaryen Read All Parts 29.8K

കേട്ടോ…അമ്മേ ശരി എന്നാൽ…” ആര്യൻ എല്ലാവരോടും കൂടെ പെട്ടെന്ന് യാത്ര പറഞ്ഞിട്ട് അമ്മുവിനെ താഴെയിറക്കിയ ശേഷം പുറത്തേക്ക് നടന്നു. അവൻ്റെ പുറകിലായി അവരും.

ലിയയും അവരോട് എല്ലാവരോടും യാത്ര പറഞ്ഞിട്ട് പുറത്തേക്കിറങ്ങി. ആര്യൻ ശാലിനിയോട് ആരും കാണാതെ പോയിട്ട് വരാം എന്ന് കണ്ണ് കാണിച്ചിട്ട് ലിയയുമായി ബസ്സ് സ്റ്റോപ്പിലേക്ക് വേഗം നടന്നു.

“നിന്നോട് അമ്മ പനി എങ്ങനെയുണ്ടെന്നോ മറ്റോ ചോദിക്കുന്നത് കേട്ടല്ലോ…?” നടത്തത്തിനിടയിൽ ലിയ അവനോട് ചോദിച്ചു.

“ഓഹ് അതോ…അത് ഇന്നലെ ചെറിയൊരു ജലദോഷം പോലെ ഉണ്ടായിരുന്നു അതിൻ്റെ കാര്യമാ അമ്മ ചോദിച്ചത്…” ആര്യൻ അവളുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു.

“എന്നിട്ട് ഓഫീസിൽ വെച്ച് ഒന്നും തോന്നിയില്ലല്ലോ എനിക്ക്…?” ലിയ വീണ്ടും ചോദ്യമെറിഞ്ഞു.

“അന്നേരം വലുതായിട്ട് ഒന്നും ഇല്ലായിരുന്നു…ചെറിയ തൊണ്ട വേദനയും പിന്നെ മുക്കടപ്പും മാത്രമേ ഉള്ളായിരുന്നു…” ആര്യൻ അതിനും മറുപടി നൽകി.

“അതെന്താ നീ എന്നോട് പറയാഞ്ഞത്…?” ശകാരത്തോടെയുള്ള അവളുടെ അടുത്ത ചോദ്യം.

“അതങ്ങനെ പറയാനും മാത്രം ഒന്നും ഉണ്ടായിരുന്നില്ല ചേച്ചീ…വെളുപ്പിനെ കുളത്തിൽ പോയി കുളിക്കുന്നത് കൊണ്ട് തണുപ്പ് കാരണം ഇടയ്ക്ക് വരുന്നതാ…പക്ഷേ ഇന്നലെ വൈകിട്ടായപ്പോ തുമ്മലും തുടങ്ങി…ചേച്ചിയെ വിട്ടിട്ട് വന്നപ്പോൾ ശാലിനി ചേച്ചിയെ കണ്ട് സംസാരിച്ചപ്പോൾ ഞാൻ കിടന്നു തുമ്മുന്നത് കണ്ടായിരുന്നു…വൈകിട്ടപ്പോ എങ്ങനെ ഉണ്ടെന്ന് അറിയാനായി വീട്ടിലേക്ക് വന്നു…പിന്നെ കുറച്ച് കഞ്ഞിയും ഇട്ട് തന്നിട്ടാ പോയത്…അത് കുടിച്ച് കിടന്ന് രാവിലെ എഴുന്നേറ്റപ്പോൾ ഒരു കുഴപ്പവും ഇല്ലായിരുന്നു…” ആര്യൻ എത്തി വിദഗ്ദമായി പിടിച്ച് നിന്നു.

“ഉം…ഇനി അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ എന്നോട് പറഞ്ഞിട്ട് വേഗം വീട്ടിൽ പോയി കിടന്നോണം…ചുമ്മാ വരുത്തി വയ്ക്കാൻ…” ലിയ പരിഭവത്തോടെ പറഞ്ഞു.

💬 Comments

View all comments