0%

Chapter Title : മന്ദാരക്കനവ് 2 [Aegon Targaryen]

Author : Aegon Targaryen Read All Parts 14K

ചേട്ടത്തി എന്ന് ആവാലോ."

"ഓ ആയിക്കോട്ടെ."

"ഹഹ…എന്നാ ഞാൻ ഇറങ്ങട്ടെ ചേട്ടത്തി"

"മ്മ് ശെരി…രാത്രി അത്താഴം കഴിക്കാൻ വായോ."

"ഹാ വരാം…ശെരീന്നാ"

ആര്യൻ അവരോട് യാത്ര പറഞ്ഞുകൊണ്ട് അവൻ്റെ പുതിയ വാസകേന്ദ്രത്തിലേക്ക് വച്ചുപിടിച്ചു…

ഗേറ്റ് തുറന്ന് അവൻ അവൻ്റെ പുതിയ വീട്ടിലേക്ക് കാൽ എടുത്ത് വച്ചു…താക്കോൽ എടുത്ത് താഴ് തുറന്ന ശേഷം അവൻ കതകു തള്ളി തുറന്ന് അകത്തേക്ക് പ്രവേശിച്ചു…അവൻ ആദ്യം കണ്ട ഒരു മുറിയിലേക്ക് പെട്ടിയും ബാഗും എടുത്ത് വെച്ച ശേഷം വീടിനകം മുഴുവൻ ഓടി നടന്നു കണ്ടു…പുറമേന്നു കാണാൻ ചെറുത് ആണെങ്കിലും ഉള്ളിൽ അത്യാവശം വലുപ്പം ഉള്ള രണ്ടു മുറിയും ഒരു ബാത്ത്റൂമും അടുക്കളയും അടങ്ങിയ ഒരു നല്ല വീട് ആയിട്ട് അവന് തോന്നി.

സമയം ഒരുപാട് കളയാതെ വേഗം തന്നെ അവൻ അവൻ്റെ പെട്ടി തുറന്ന് കൊണ്ട് തൽക്കാലത്തേക്ക് കുളിച്ചിട്ട് മാറാനും മാത്രം ഒരു കൈലിയും കൂടെ ഒരു തോർത്തും എടുത്ത് കൊണ്ട് കുളിമുറിയിലേക്ക് കയറി.

നല്ലൊരു കുളി കുളിച്ച ശേഷം ആര്യൻ നേരെ വന്ന് കട്ടിലിലേക്ക് ഒരു മറി മറിഞ്ഞതെ അവന് ഓർമയുള്ളൂ പിന്നീട് ആരോ കതകിനു തട്ടുന്ന ശബ്ദം  കേൾക്കുമ്പോൾ ആണ് അവൻ കണ്ണുകൾ തുറക്കുന്നത്.

ആര്യൻ പെട്ടെന്ന് ചാടി എഴുന്നേറ്റുകൊണ്ട് കതക് തുറക്കാനായി പോയി. ഹാളിലെയും മുറ്റത്തെയും ലൈറ്റുകൾ ഇട്ടതിനു ശേഷം അവൻ കതക് തുറന്നു.

"ആഹാ മോളി ചേട്ടത്തിയോ…?"

"എത്ര നേരമായി ഞാൻ കതകിന് കൊട്ടുന്നു…പേടിച്ച് പോയി."

"നല്ല ഉറക്കം ആയിരുന്നു ചേട്ടത്തി…ക്ഷീണം കാരണം കിടന്നു പോയി…ചേട്ടത്തി എന്താ വന്നേ?"

"അതുശരി…നല്ല ആളാ രാത്രി ആഹാരം കഴിക്കാൻ

💬 Comments

View all comments