0%

Chapter Title : മന്ദാരക്കനവ് 2 [Aegon Targaryen]

Author : Aegon Targaryen Read All Parts 15.1K

ആണല്ലേ?"

"അതേ."

"ഞാൻ വിചാരിച്ചു ഭർത്താവിൻ്റെ അമ്മ ആയിരിക്കുമെന്ന്…അപ്പോ പുള്ളിക്കാരൻ്റെ വീടെവിടാ?"

"ചേട്ടൻ്റെ വീട് അങ്ങ് കൊല്ലത്ത് ആണ്…ചേട്ടന് ഒരു അനിയനാ ഉള്ളത് അവൻ്റെ കൂടാ അമ്മയും അച്ഛനും. ഞാൻ ഒറ്റ മോളായതുകൊണ്ട് അച്ഛൻ മരിച്ച ശേഷം ഞങ്ങൾ ഇങ്ങോട്ട് പോന്നു."

"ഓഹ് അപ്പോ അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ്."

അങ്ങനെ ഓരോന്നും അറിഞ്ഞും മനസ്സിലാക്കിയും ആര്യൻ അവൻ്റെ പോസ്റ്റോഫീസിന് മുന്നിൽ എത്തി.

ആര്യൻ അതിന് മുന്നിൽ നിന്നുകൊണ്ട് ചുറ്റും ഒന്ന് വീക്ഷിച്ചു. വഴിയുടെ സൈഡിൽ തന്നെയാണ് കെട്ടിടം. അടുത്ത് വേറെ കടകളോ വീടുകളോ ഒന്നും ഇല്ലെങ്കിലും കുറച്ച് അപ്പുറമായി ഒന്ന് രണ്ട് വീടുകൾ കാണാൻ സാധിക്കുന്നുണ്ട്. കെട്ടിടത്തിന് വലതു സൈഡിൽ കൂടി ഒരു കനാൽ പോകുന്നുണ്ട് അതിന് മുകളിലൂടെ ആണ് വഴി പോകുന്നത്.

"എല്ലാം കാര്യമായിട്ട് തന്നെ നോക്കുന്നുണ്ടല്ലോ…?"

"പിന്നെ നോക്കണ്ടെ…നാളെ മുതൽ വന്നു ജോലി ചെയ്യാൻ ഉള്ള സ്ഥലമല്ലെ ചുറ്റുപാടും ഒന്ന് അറിഞ്ഞു വെക്കുന്നത് നല്ലതാണല്ലോ."

"ഹാ കണ്ട് കഴിഞ്ഞെങ്കിൽ വാ എൻ്റെ കൂടെ പോയി ആ തുണി വാങ്ങിയിട്ട് വരാം."

"ഹാ ചേച്ചി നടന്നോ ഞാൻ പിറകെ ഉണ്ട്."

"അങ്ങോട്ടേക്ക് അല്ലാ…ഈ കനാലിൽ കൂടെ വേണം പോകാൻ."

"ആണോ ഓക്കെ."

ശാലിനി വഴിയിൽ നിന്നും കലുങ്കിൽ പിടിച്ചുകൊണ്ട് മെല്ലെ കനാലിലേക്ക് കാലെടുത്തു വെച്ചുകൊണ്ട് ആര്യൻ വരാനായി നോക്കി നിന്നു…

"സൂക്ഷിച്ചു വേണേ വീഴരുത്."

ആര്യൻ ശാലിനി പറഞ്ഞപോലെ തന്നെ സൂക്ഷിച്ച് കലുങ്കിൽ പിടിച്ചുകൊണ്ട് കനാലിലേക്ക് കയറി. ആര്യൻ കയറിയെന്ന് ഉറപ്പുവരുത്തിയ ശേഷം ശാലിനി തിരിഞ്ഞ് നടക്കാൻ തുടങ്ങി. അവളുടെ പിറകെ തന്നെ അവനും നടന്നു.

💬 Comments

View all comments