0%

Chapter Title : മന്ദാരക്കനവ് 2 [Aegon Targaryen]

Author : Aegon Targaryen Read All Parts 14K

ഒക്കെ എവിടെയോ തോന്നുന്നുണ്ട്.  പ്രായം ഏകദേശം ചന്ദ്രിക ചേച്ചിയുടെ അത്ര തന്നെയോ അല്ലെങ്കിൽ ഒന്നോ രണ്ടോ വയസ്സ് കൂടുതലോ കാണുമായിരിക്കും. എപ്പോഴും സാരി ആണ് വേഷം എന്ന് തോന്നുന്നു. ആര്യൻ മനസ്സിൽ കരുതി.

"പോകാം ചേട്ടത്തി." ആര്യൻ പുറത്തെ ലൈറ്റ് അണയ്ക്കാതെ ബാക്കി ഉള്ള സ്വിച്ച് എല്ലാം ഓഫ് ചെയ്തുകൊണ്ട് കതകും പൂട്ടി ഇറങ്ങി.

"വന്നു കേറിയപ്പോ തന്നെ ഞാൻ ഒരു ബുദ്ധിമുട്ടായി അല്ലേ ചേട്ടത്തി."

"ഏയ് ക്ഷീണം കൊണ്ടല്ലേ സാരമില്ല…ഇനി ബുദ്ധിമുട്ടാകാതെ നോക്കിയ മതി ഹഹ."

"ഹഹഹാ…തോമാച്ചൻ വന്നില്ലേ?"

"അച്ചായൻ വന്നു അവിടെയുണ്ട്…ആര്യനെയും കാത്തിരിക്കുവാണ്."

"ആഹാ അതുശരി."

ഗേറ്റ് കടന്ന് വീടിന് മുന്നിൽ എത്തിയപ്പോൾ കാർ പോർച്ചിൽ രണ്ടായിരത്തൊന്ന് മോഡൽ ബെൻസ് സി ക്ലാസ് കിടക്കുന്നത് ആര്യൻ്റെ ശ്രദ്ധയിൽ പെട്ടു. ഈ നാട്ടിൽ വന്ന് ബസ്സ് ഇറങ്ങിയതിന് ശേഷം സൈക്കിൾ അല്ലാതെ കാണുന്ന ആദ്യത്തെ വണ്ടി. ആര്യൻ മനസ്സിൽ ചിന്തിച്ചു.

ആര്യൻ മോളിയുടെ പിന്നാലെ അവരുടെ വീടിനകത്തേക്ക് കയറിയതും ഹാളിൽ ടിവി കണ്ടുകൊണ്ട് ഇരുന്ന തോമാച്ചൻ എഴുന്നേറ്റ് ആര്യന് കൈ കൊടുത്തുകൊണ്ട് സോഫയിലേക്ക് ഇരിക്കാൻ പറഞ്ഞു.

ആര്യനു തൊട്ടുമുമ്പുണ്ടായിരുന്ന പോസ്റ്റ്മാൻ മുഖേന വഴി തന്നെയായിരുന്നു അവൻ തോമാച്ചൻ്റെ വീട് താമസിക്കാൻ ആയി തരപ്പെടുത്തിയത്. അതുകൊണ്ട് തന്നെ തോമാച്ചനോട് ഇതിന് മുൻപ് ആര്യൻ സംസാരിക്കുക പോലും ചെയ്തിട്ടുണ്ടായിരുന്നില്ല.

കാണുമ്പോൾ തന്നെ ഒരു പ്രതാപി അല്ലെങ്കിൽ ജന്മി എന്നൊക്കെ തോന്നും വിധം ഒരു ആറടി പൊക്കവും കട്ടി മീശയും ഒക്കെ ഉള്ള ഒരു മനുഷ്യൻ എന്നാൽ പെരുമാറ്റത്തിൽ വളരെ എളിമ ഉള്ള ഒരു നല്ല മനസ്സിനുടമ ആണ് തോമാച്ചൻ

💬 Comments

View all comments