0%

Chapter Title : മന്ദാരക്കനവ് 2 [Aegon Targaryen]

Author : Aegon Targaryen Read All Parts 15.2K

പെട്ടെന്ന് തന്നെ സുഹറയുടെ മുന്നിൽ വന്നു നിന്നുകൊണ്ട് "നോക്കിക്കേ ചേച്ചി" എന്ന് പറഞ്ഞു.

"ഏയ് കുഴപ്പം ഒന്നുമില്ലല്ലോ…നന്നായിട്ട് പാകം ആകുന്നുണ്ട്."

"വൃത്തികെടോന്നും ഇല്ലല്ലോ അല്ലേ?"

"ഒരു വൃത്തികേടും ഇല്ല ധൈര്യമായിട്ട് കൊണ്ടുപോക്കോ."

"ശരി ചേച്ചി" എന്ന് പറഞ്ഞുകൊണ്ട് ശാലിനി വേഗം തന്നെ അകത്തേക്ക് പോയി വേഷം ധരിച്ച് തിരികെ വന്നു.

"ദാ ഈ പേപ്പറിൽ പൊതിഞ്ഞോ" ശാലിനിയുടെ നേരെ ഒരു പേപ്പർ നീട്ടിക്കൊണ്ട് സുഹറ പറഞ്ഞു.

"ഹാ…പിന്നേ ചേച്ചി നമ്മടെ മോളി ചേച്ചിടെ ബ്ലൗസ് എന്നത്തേക്ക് തരാൻ പറ്റും എന്ന് ചോദിക്കാൻ പറഞ്ഞിരുന്നു."

"മോളി ചേച്ചിടെ ഞാൻ തൈക്കാൻ തുടങ്ങിയിട്ടില്ല ഇതുവരെ…രണ്ടാഴ്ചക്കുള്ളിൽ എന്തായാലും തരാം എന്ന് പറഞ്ഞേക്ക് ഏതായാലും."

"ശരി ചേച്ചി. എങ്കിൽ ഞങ്ങൾ ഇറങ്ങട്ടെ" എന്ന് പറഞ്ഞുകൊണ്ട് സുഹറയുടെ കൈയിൽ കൂലി കൊടുത്ത് യാത്ര പറഞ്ഞുകൊണ്ട് ശാലിനി ഇറങ്ങി.

"ശരി ഇത്താ കാണാം" എന്ന് പറഞ്ഞുകൊണ്ട് ആര്യനും അവളോടൊപ്പം ഇറങ്ങി ചെരുപ്പും ഇട്ടുകൊണ്ട് കനാലിലേക്ക് കയറി.

ഇത്തവണ മുൻപേ ആര്യനും അവൻ്റെ പിന്നിലായി ശാലിനിയും നടന്നു. കണ്ട കാഴ്ചകൾ ഒക്കെ ഒന്നുകൂടി മനസ്സിൽ ഓർത്തുകൊണ്ട് ഒന്നും മിണ്ടാതെ ആര്യൻ വേഗത്തിൽ നടന്നു.

"ഒന്ന് പതുക്കെ പോടാ എന്തിനാ ഇത്ര ധൃതി."

"ഏഹ്…എന്താ ചേച്ചി?"

"പതിയെ പോകാൻ."

"ഹാ…വാ…"

കാനാലിലൂടെ ഉള്ള നടത്തം കഴിഞ്ഞ് അവർ വഴിയിലേക്ക് കയറാൻ ആയി നിന്നു. ആദ്യം ആര്യൻ കലുങ്കിൽ പിടിച്ച് മെല്ലെ വഴിയിലേക്ക് കയറിയ ശേഷം കൈ നീട്ടിക്കൊണ്ട് ശാലിനിയുടെ നേരെ നിന്നു. ശാലിനി അവൻ്റെ കൈയിൽ പിടുത്തം ഇട്ടുകൊണ്ട് വഴിയിലേക്ക് ഇടതുകാൽ ചവിട്ടിയതും കാലു തെന്നി വീഴാൻ തുടങ്ങി.

💬 Comments

View all comments