0%

Chapter Title : മന്ദാരക്കനവ് 2 [Aegon Targaryen]

Author : Aegon Targaryen Read All Parts 14K

തോന്നുകയുണ്ടായി. അതുകൂടാതെ നാളെ രാവിലെ തന്നെ മന്ദാരക്കുളത്തിൽ പോയി കുളിക്കുക എന്ന ഉദ്ദേശ്യത്തോടെ അവൻ മയക്കത്തിലേക്ക് വഴുതി വീണു.

പിറ്റേദിവസം രാവിലെ ആറ് മണിക്ക് തന്നെ ആര്യൻ ഉറക്കം ഉണർന്നു. ആര്യൻ ജനാലയുടെ ഒരു പാളി തുറന്നിട്ട ശേഷം പുറത്തേക്ക് നോക്കി. വെട്ടം വീണു തുടങ്ങിയിട്ടില്ല. എങ്ങും ഇരുട്ടും നിശ്ശബ്ദതയും മാത്രം.

അവൻ തൻ്റെ പെട്ടി എടുത്ത് കട്ടിലിൽ വച്ച ശേഷം ഓരോരോ സാധനങ്ങളും അതിൽ നിന്നുമെടുത്ത് പുറത്ത് വെച്ചുകൊണ്ട് അവ അടുക്കി വെക്കാൻ തുടങ്ങി. ഏകദേശം പത്ത് മിനുട്ടുകൊണ്ട് തന്നെ സാധനങ്ങൾ എല്ലാം അടുക്കി പെറുക്കി വച്ച ശേഷം അടുക്കളയിലേക്ക് ചെന്ന് നോക്കി. താൻ പറഞ്ഞ് തരപ്പെടുത്തിയത് പോലെ തന്നെ ആവശ്യത്തിനുള്ള സാധനങ്ങൾ എല്ലാം അവിടെ ഉണ്ടായിരുന്നു. ആര്യൻ ഒരു ഗ്ലാസ്സ് കാപ്പി ഇടാൻ ഉള്ള തയ്യാറെടുപ്പുകൾ തുടങ്ങി.

കതക് തുറന്ന് തിണ്ണപ്പടിയിൽ വന്നിരുന്നുകൊണ്ട് താൻ ഉണ്ടാക്കിയ കാപ്പി ആസ്വദിച്ച് കുടിച്ച് ആര്യൻ പുറത്തേക്കും നോക്കി ഇരുന്നു. ഒട്ടും തന്നെ സമയം കളയാതെ ബാത്ത്റൂമിൽ പോയ ശേഷം അവൻ കുളിക്കാൻ ആവശ്യമായ സാധനങ്ങൾ എല്ലാം എടുത്തുകൊണ്ട് മന്ദാരക്കുളത്തിലേക്ക് പോകുവാനായി തയ്യാറെടുത്തു.

വീട് പൂട്ടി താക്കോൽ ജനലിനിടയിലൂടെ അകത്തേക്ക് ജനൽ പടിയിൽ തന്നെ വെച്ചിട്ട് ജനൽ പാളി അടച്ച ശേഷം ആര്യൻ കുളത്തിലേക്ക് നടന്നു.

അന്തരീക്ഷത്തിൽ വെളിച്ചം വീണു തുടങ്ങിയിട്ടേ ഉള്ളൂ എങ്കിലും വഴിയും പരിസരങ്ങളും കാണാൻ സാധിക്കുന്നുണ്ട്. എന്നാൽ ഒരു വീട്ടിൽ പോലും വെളിച്ചമോ അനക്കമോ ഒന്നും തന്നെ അവന് കാണാൻ സാധിച്ചിരുന്നില്ല. ഞായർ ആയതുകൊണ്ട് എല്ലാവരും തന്നെ ഉറക്കം ആയിരിക്കണം എന്നവൻ കരുതി. എന്നിരുന്നാലും

💬 Comments

View all comments