Chapter Title : മന്ദാരക്കനവ് 3 [Aegon Targaryen]
എടുത്ത് മേശപ്പുറത്ത് വെച്ചിട്ട് വാച്ചിലേക്ക് നോക്കിയപ്പോൾ സമയം ഏഴാകുന്നു. പുസ്തകം വായിച്ച് സമയം എത്ര പെട്ടെന്നാണ് പോയത് എന്ന് ആലോചിച്ചുകൊണ്ട് അവൻ മേലൊന്ന് കഴുകാനായി കുളിമുറിയിലേക്ക് പോയി.
മേല് കഴുകി ഉന്മേഷം ആയ ശേഷം ആര്യൻ അടുക്കളയിലേക്ക് കയറി രാവിലെ ഉണ്ടാക്കിയ പോലെ തന്നെ മുട്ട പൊരിച്ച് ബ്രെഡും ചൂടാക്കി കഴിച്ചു.
ആഹാരം ഒക്കെ കഴിഞ്ഞ ശേഷം ആര്യൻ മുറിയിലേക്ക് പോയി നാളത്തേക്ക് ഇട്ടുകൊണ്ട് പോകുവാൻ ഉള്ള അവൻ്റെ യൂണിഫോം ഷെൽഫിൽ നിന്നും എടുത്ത് അത് തേച്ച ശേഷം മടക്കി ഷെൽഫിൽ തന്നെ വച്ചു.
അന്നത്തെ രാത്രി വേറെ പ്രത്യേകിച്ചൊന്നും ചെയ്യാൻ ഇല്ലാതിരുന്ന ആര്യൻ നാളെ ജോലിക്ക് പോകുവാൻ വേണ്ടി മാനസികമായി തയ്യാറെടുത്തുകൊണ്ട് അധികം വൈകിപ്പിക്കാതെ തന്നെ കിടന്നുറങ്ങി.
പിറ്റേന്ന് വെളുപ്പിനെ അഞ്ചരയോടുകൂടി തന്നെ ആര്യൻ ഉറക്കം ഉണർന്നു. പതിവ് പോലെ തന്നെ ഒരു കാപ്പി ഇട്ടു കുടിച്ച് ബാത്ത്റൂമിൽ പോയ ശേഷം ആറ് മണിയോട് കൂടി ആര്യൻ വസ്ത്രങ്ങളും സോപ്പുമായി മന്ദാരക്കുളം ലക്ഷ്യമാക്കി നടന്നു. രാവിലെ ഒരു വ്യായാമം കൂടി ആയിക്കോട്ടെ എന്ന് കരുതി സൈക്കിൾ എടുക്കാൻ മുതിർന്നില്ല.
പുറത്തെങ്ങും ഇരുട്ട് മാത്രം. നല്ല തണുപ്പും. ഇരുട്ടാണെങ്കിലും വഴിയും തൊട്ടടുത്തുള്ള ദൃശ്യങ്ങളും മങ്ങിയ വെളിച്ചത്തിൽ കാണുവാൻ സാധിക്കും. ശാലിനിയുടെ വീട്ടിൽ ലൈറ്റ് തെളിഞ്ഞിട്ടുണ്ട്. ചിലപ്പോൾ കുളിക്കാനായി പോയി കാണും അല്ലെങ്കിൽ ഇപ്പോ വരുമായിരിക്കും എന്ന് മനസ്സിൽ വിചാരിച്ചുകൊണ്ട് അവൻ നടത്തം തുടർന്നു.
അധികം താമസിക്കാതെ തന്നെ ആര്യൻ കുളത്തിൽ എത്തിച്ചേർന്നു. ഇന്നലത്തെ പോലെ തന്നെ ഇന്നും അവൻ തന്നെയാണ് ആദ്യം എത്തിയത്. അവൻ ചന്ദ്രിക ഇന്നലെ
💬 Comments
View all comments