0%

Chapter Title : മന്ദാരക്കനവ് 3 [Aegon Targaryen]

Author : Aegon Targaryen Read All Parts 13.5K

അത്ര തന്നെ ശെടാ…"

"ഞാൻ അങ്ങ് പോയേക്കാമേ എൻ്റെ കുളി കഴിഞ്ഞു." ആര്യൻ പറഞ്ഞു.

"നിക്കെടാ നമ്മുക്ക് ഒന്നിച്ച് പോകാം."

"അത് ശരി ഇവിടെ കിടക്കാനും പറ്റില്ല പോകാനും പറ്റില്ല ഇത് നല്ല കൂത്ത്."

"നിന്നോട് ഇവിടെ കിടക്കണ്ടാന്ന് ആരെങ്കിലും പറഞ്ഞോ അയിന്?"

"ഓ ഇനി അങ്ങനെ പറയാൻ വേണ്ടി ഞാൻ വെയിറ്റ് ചെയ്യുന്നില്ല…ഞാൻ വഴിയിൽ കാണും കുളി കഴിഞ്ഞ് പോരെ." എന്നും പറഞ്ഞ് ആര്യൻ പടവിലേക്ക് കയറി അവൻ്റെ വേഷം ധരിച്ച ശേഷം ചന്ദ്രികയെ ശാലിനി കാണാതെ ഒന്ന് അടിമുടി നോക്കിയ ശേഷം തുണികളുമായി മുകളിലേക്ക് നടന്നു.

ആര്യൻ ഇറങ്ങി വഴിയിലേക്ക് ചെന്നപ്പോഴേക്കും കൂടുതൽ ആളുകൾ കുളത്തിലേക്ക് വന്ന് കൊണ്ടേ ഇരുന്നു. തന്നെ നോക്കി പുഞ്ചിരിച്ചവരെ നോക്കി ആര്യനും പുഞ്ചിരിച്ചുകൊണ്ട് വഴിയരികിൽ ശാലിനിയെ നോക്കി നിന്നു.

അധികം താമസിക്കാതെ തന്നെ ചന്ദ്രികയും ശാലിനിയും കുളി കഴിഞ്ഞ് മുകളിലേക്ക് കയറി ചെന്നു.

"അപ്പോ ആര്യൻ സാറ് ഇന്ന് മുതൽ ചാർജ് എടുക്കുവല്ലേ?" ചന്ദ്രിക ആയിരുന്നു ആ ചോദിച്ചത്.

"കളിയാക്കാതെ ചേച്ചി ജീവിച്ച് പൊക്കോട്ടെ."

"പിന്നെ ജോലി ഒക്കെ കൃത്യമായി ചെയ്തോണം ഇല്ലെങ്കിൽ ഞങ്ങള് പോസ്റ്റ് മാസ്റ്റർക്ക് കംപ്ലൈൻ്റ് എഴുതി കൊടുക്കും പറഞ്ഞേക്കാം."

"നിങ്ങളെല്ലാം കൂടി എന്നെ ഇന്ന് തന്നെ ഇവിടുന്ന് കെട്ട് കെട്ടിക്കുമോ?"

"ഹാ അല്ലെങ്കിൽ ഞങ്ങള് പറയുന്നതൊക്കെ അനുസരിച്ച് ഇവിടെ നിന്നോണം അല്ലേടി?"

"പിന്നല്ലാതെ ചേച്ചി."

"അനുസരിച്ചോളാമേ…ഹഹഹ…ഹാ പിന്നെ അത് പറഞ്ഞപ്പോഴാ ആരാ ചേച്ചി പോസ്റ്റ് മാസ്റ്റർ?"

"അത് ടൗണിൽ ഉള്ള ഒരു കൊച്ചാടാ അതും ഇവിടെ വന്നിട്ട് അധിക നാളൊന്നും ആയിട്ടില്ല മൂന്നോ നാലോ

💬 Comments

View all comments