Chapter Title : മന്ദാരക്കനവ് 3 [Aegon Targaryen]
മാസം അത്രേയുള്ളൂ…പേരൊന്നും അറിയില്ല എനിക്ക്…നിനക്ക് അറിയാമോടി പെണ്ണേ?"
"എനിക്കും അറിയില്ല ചേച്ചി കണ്ടാൽ ചിരിക്കും എന്നല്ലാതെ…അതിനെ അങ്ങനെ കാണുന്നില്ലല്ലോടാ പിന്നെ ഇവിടുത്തുകാരി അല്ലാത്തോണ്ട് ജോലി കഴിഞ്ഞാൽ ഉടനെ തന്നെ ബസ്സിന് കേറി അങ്ങ് പോകുവേം ചെയ്യും."
"അത് കൊള്ളാം വന്ന് കേറിയ ദിവസം തന്നെ എൻ്റെ മുഴുവൻ ഡീറ്റെയിൽസും എടുത്ത ആളുകള് തന്നെ ആണോ ഈ പറയുന്നെ?"
"അതിന് നീ ഇവിടെ തന്നെ താമസിക്കുവാൻ വന്നെ അല്ലേ ചെക്കാ അതുപോലെ ആണോ അവര്…മാത്രവുമല്ല ഞങ്ങളൊന്നും അങ്ങനെ പോസ്റ്റ് ഓഫീസിലോട്ട് പോകാറുപോലും ഇല്ലാ."
"അത് ശരി…അപ്പോ എന്തേലും ആവശ്യം വന്നാലോ?"
"ഓ എന്തോന്ന് ആവശ്യം വരാൻ…ഇനിയിപ്പോ വന്നാൽ തന്നെ നീ ഉണ്ടല്ലോ ഇവിടെ അതുകൊണ്ട് നിന്നെ ഏൽപ്പിച്ചാൽ പോരെ."
"അത് ശരി."
"ഹാ നിങ്ങളിവിടെ നിന്ന് കാര്യം പറയാതെ നടന്നു പോവാൻ നോക്ക് ഞാൻ പോവാ വെട്ടം വീഴുന്നതിന് മുന്നേ വീട്ടിൽ കെറട്ടെ."
"ഹാ ചെല്ല് ചെല്ല് പൂവാലന്മാര് ഒന്നും കണ്ട് ലൈൻ അടിക്കാൻ വരണ്ടാ." ചന്ദ്രികയോട് ശാലിനി പറഞ്ഞു.
"ഹാ നീ അതുകൊണ്ട് കൂടെ ഒരു പൂവാലനെയും കൊണ്ടല്ലേ പോണെ ഹഹഹ."
"ദേ ചേച്ചി ഞാൻ അത്രക്കാരൻ നഹീ ഹേ." ആര്യൻ ചന്ദ്രികയുടെ പരിഹാസത്തിന് മറുപടി കൊടുത്തു.
"മ്മ് എന്നാ പിന്നെ ജാവോ."
"ഏഹ് ഹിന്ദിയോ…?"
"നീ പിന്നെ എന്നെ പറ്റി എന്തുവാ വിചാരിച്ചത് ഞാനേ പത്താം ക്ലാസ്സാ."
"എന്നാൽ പിന്നെ ഒരു യു.പി.എസ്.സി ഒക്കെ അങ്ങോട്ട് എഴുത് എന്നിട്ടിവിടെ തന്നെ ജോലിക്ക് കേറന്നേ."
"പിന്നെ ഇനി ഈ പ്രായത്തിൽ അല്ലേ അവൻ്റെ യു.പി.എസ്.സി."
"അത് സാരമില്ല
💬 Comments
View all comments