0%

Chapter Title : മന്ദാരക്കനവ് 3 [Aegon Targaryen]

Author : Aegon Targaryen Read All Parts 14.5K

തുടർന്നുകൊണ്ടിരുന്നു. അതല്ലാതെ മറ്റൊന്നും അവർക്ക് അവിടെ ചെയ്യാൻ ഉണ്ടായിരുന്നില്ല അന്നത്തെ ദിവസം. ഒടുവിൽ അവർ പോകാനായി ഉള്ള തയ്യാറെടുപ്പുകൾ നടത്തി.

മേശയും ലോക്കറും എല്ലാം പൂട്ടിയ ശേഷം ലിയ പുറത്തേക്കിറങ്ങിയതിനു പിന്നാലെ ആര്യൻ ഷട്ടർ താഴ്ത്തി താഴുകൾ ഇട്ടു പൂട്ടി. ശേഷം "താക്കോൽ ആര്യൻ തന്നെ വെച്ചോ" എന്ന് ലിയ പറഞ്ഞിട്ട് അവർ ഇരുവരും ഒന്നിച്ച് തന്നെ അവിടെ നിന്നും നടന്നു.

സൈക്കിൾ ഉണ്ടായിട്ടും ആര്യൻ തൻ്റെകൂടെ നടക്കാൻ തീരുമാനിച്ചത് ലിയയുടെ മനസ്സിന് സന്തോഷം നൽകി. അവർ നടന്ന് ആര്യൻ്റെ വീടിന് മുന്നിൽ എത്തിയപ്പോൾ ആര്യൻ അവിടെ നിന്നു.

"എങ്കിൽ ശരി മാഡം നാളെ കാണാം."

"ഓഹ്…മറന്നൂ…ആര്യൻ ഇവിടെ വരെയേ ഉള്ളല്ലോ പറഞ്ഞപോലെ." ആര്യൻ തൻ്റെ നടത്തം പെട്ടെന്ന് നിർത്തി അത് പറഞ്ഞപ്പോഴാണ് സംസാരിച്ച് സംസാരിച്ച് അവർ അവിടെ വരെ എത്തി എന്ന് ലിയക്ക് ബോധ്യം വന്നത്.

"അതേ മാഡം."

"എങ്കിൽ ശരി ആര്യാ നാളെ കാണാം…പിന്നേ താങ്ക്സ്…"

"താങ്ക്സോ…എന്തിന്?"

"നാല് മണി വരെ എനിക്ക് കൂട്ടായി ഇരുന്നതിനും കരഞ്ഞപ്പോ ആശ്വസിപ്പിച്ചതിനും പിന്നെ ദാ ഇവിടെ വരെ എൻ്റെ കൂടെ നടന്നു വന്നതിനും."

"അതിനൊക്കെ എന്തിനാ മാഡം താങ്ക്സ്…?"

"എൻ്റെ ഒരു ആശ്വാസത്തിന് പറഞ്ഞന്നേ ഉള്ളൂ ആര്യാ…"

"ഒരു താങ്ക്സ് പറഞ്ഞതുകൊണ്ട് മാഡത്തിന് ആശ്വാസം ആകുമെങ്കിൽ കുഴപ്പമില്ല…പക്ഷേ അത് ഇന്നത്തേക്ക് മാത്രം മതി നാളെ മുതൽ അതിൻ്റെ ആവശ്യം ഇല്ലാ കേട്ടല്ലോ…ഹഹ…"

"ഹഹഹ…ശരി ആര്യാ…"

"എങ്കിൽ ശരി മാഡം ബസ്സ് മിസ്സ് ആകണ്ടാ നാലേകാൽ ആയി."

"ഹാ പിന്നേ ഈ മാഡം വിളി വേണ്ട കേട്ടോ ഇനി."

💬 Comments

View all comments