0%

Chapter Title : മന്ദാരക്കനവ് 4 [Aegon Targaryen]

Author : Aegon Targaryen Read All Parts 13.4K

ഒന്നുമില്ലെങ്കിൽ തോന്നുമ്പോൾ പോയി കാണാൻ എങ്കിലും പറ്റുമല്ലോ അമ്മയേ…"

ലിയയുടെ ആ വാക്കുകളിൽ അവളുടെ ഉള്ളിലുള്ള വിഷമവും നിരാശയും കലർന്നിട്ടുണ്ടായിരുന്നു എന്ന് ആര്യന് മനസ്സിലായി. പെട്ടെന്ന് തന്നെ ആര്യൻ അവൻ്റെ കണ്ണുകൾ തുടച്ചിട്ട് മുഖത്ത് ഒരു ചിരി വിടർത്താൻ ശ്രമിച്ചു.

"അത് വിട് ചേച്ചി…ഞാൻ ഇന്നും ചേച്ചീടെ മൂഡ് ശോകം ആക്കുന്നില്ല…നമുക്ക് വേറെ എന്തെങ്കിലും സംസാരിക്കാം."

"ഹാ അതാ നമ്മൾക്ക് രണ്ടുപേർക്കും നല്ലത്…"

അവർ ഇരുവരും ആ വിഷയം മാറ്റി വേറെ കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി. തമാശകളും വിശേഷങ്ങളും പറഞ്ഞ് അവർ സമയം തള്ളി നീക്കി. ഒരു മണി ആകാറായപ്പോൾ ആര്യൻ അവിടെ നിന്നും ഊണ് കഴിക്കാനായി പുറപ്പെട്ടു.

കടയിൽ ചെന്ന് ഊണ് കഴിച്ച ശേഷം ആര്യൻ പെട്ടെന്ന് തന്നെ അവിടെ നിന്നും ചന്ദ്രികയോട് യാത്ര പറഞ്ഞിറങ്ങി. തിരികെ ഓഫീസിലേക്ക് പോയ ആര്യൻ വീണ്ടും ലിയയോടൊപ്പം സമയം ചിലവഴിച്ചു. അന്നും മറ്റു പണികൾ ഒന്നും വേറെ ഇല്ലാതിരുന്നതിനാൽ അവർക്ക് രണ്ടുപേർക്കും പരസ്പരം കുറേക്കൂടി മനസ്സിലാക്കാനും അറിയാനും എല്ലാം ആ സമയങ്ങൾ ഉപകരിച്ചു. ഒടുവിൽ പോകേണ്ട നേരം ആയപ്പോൾ അവർ ഓഫീസ് പൂട്ടി ഇറങ്ങി.

ലിയ ആര്യൻ്റെ ഒപ്പം സൈക്കിളിൽ തന്നെ കയറി. ആര്യൻ്റെ വീട് എത്തിയിട്ടും അവൻ സൈക്കിൾ നിർത്താതെ പോകുന്നത് കണ്ടപ്പോൾ ലിയ അവൻ്റെ പുറത്ത് ഒന്ന് തട്ടി.

"ടാ ഇവിടെ ഇറക്കിയാൽ മതി ഞാൻ പൊയ്ക്കോളാം."

"സാരമില്ല ഞാൻ വിടാം…"

"വേണ്ടടാ പറയുന്നത് കേൾക്ക് വെറുതെ അവിടെ വരെ വരണമെന്നില്ല എന്നെ കൊണ്ടാക്കാൻ…"

"എങ്കിൽ വെറുതെ അല്ലാ എനിക്കൊരു ചായ കൂടി കുടിക്കണം അപ്പളോ…"

💬 Comments

View all comments