0%

Chapter Title : മന്ദാരക്കനവ് 4 [Aegon Targaryen]

Author : Aegon Targaryen Read All Parts 13.4K

"അത് നീ എന്നെ കൊണ്ടാക്കാൻ വേണ്ടി പറയുന്നതല്ലേ…"

"ഞാൻ കൊണ്ടാക്കിയാൽ ചേച്ചിക്ക് എന്താ പ്രശ്നം…രാവിലെ നടക്കാൻ വയ്യാ എന്ന് പറഞ്ഞ ആളല്ലേ…"

"പ്രശ്നം ഒന്നും ഉണ്ടായിട്ടല്ലാ…നീ എന്തിനാ വെറുതെ ബുദ്ധിമുട്ടുന്നത്…"

"എനിക്കൊരു ബുദ്ധിമുട്ടും ഇല്ലാ…ചേച്ചി അവിടെ മിണ്ടാതിരുന്നാൽ മതി എന്തായാലും എത്താറായി…"

"നിൻ്റെ കാര്യം…"

രാവിലെ വെറുതെ അവനോട് നടക്കാൻ വയ്യാ എന്ന് പറഞ്ഞ ഒരു കൊച്ചു കാര്യം പോലും അവൻ ഓർത്തിരുന്നതും തന്നെ ബസ്സ് സ്റ്റോപ്പിലേക്ക് കൊണ്ട് വിടാൻ കാണിച്ച അവൻ്റെ മനസ്സും എല്ലാം ഓർത്തപ്പോൾ ലിയക്ക് കുറേ കാലങ്ങൾക്ക് ശേഷം തന്നോട് ഒരാൾ കരുതലും സ്നേഹവും കാണിക്കുന്നത് പോലൊരു തോന്നൽ വന്നു തുടങ്ങി.

വെറും രണ്ട് ദിവസങ്ങൾ കൊണ്ട് തന്നെ ആര്യൻ ഇപ്പോൾ തനിക്ക് പ്രിയപ്പെട്ട ചുരുക്കം ആൾക്കാരിൽ ഒരാൾ ആയി മാറിയിരിക്കുന്നു എന്ന് ലിയ മനസ്സിലാക്കി. ഇനിയും ദിവസങ്ങൾ കഴിയുംതോറും അതിൻ്റെ ആഴം കൂടുകയെ ഉള്ളൂ എന്നും അവളുടെ ഉള്ളിൽ നിന്നും ആരോ പറയുന്നതുപോലെ ഒരു തോന്നൽ അവൾക്കുണ്ടായി.

ആര്യൻ കുട്ടച്ചൻ്റെ കടയുടെ പുറകിൽ എത്തിയതിനു ശേഷം സൈക്കിൾ നിർത്തി. ബസ്സ് സ്റ്റോപ്പിന് അടുത്ത് എത്തിയിട്ടും ലിയ സൈക്കിളിൽ നിന്നും ഇറങ്ങാതെ ഇരിക്കുന്നത് കണ്ട ആര്യൻ അവളെ തിരിഞ്ഞ് നോക്കി.

"ഇവിടെ വരെ ഞാൻ കൊണ്ട് വിട്ടതുകൊണ്ട് ഇന്ന് ഇറങ്ങുന്നില്ലേ ഇതിൽ നിന്നും?"

ആര്യൻ്റെ ആ ചോദ്യം കേട്ടപ്പോഴാണ് ബസ്സ് സ്റ്റോപ്പിന് അടുത്ത് എത്തിയെന്ന കാര്യം ലിയ അറിഞ്ഞത്. അവൾ ചിന്തകളിൽ നിന്നും ഉണർന്ന് സൈക്കിളിൽ നിന്നും ഇറങ്ങി അവനെ നോക്കി ഒന്ന് ചിരിച്ചു.

"ഞാൻ എന്തോ ആലോചിച്ച് ഇരുന്ന് പോയി."

"ആണോ

💬 Comments

View all comments