0%

Chapter Title : മന്ദാരക്കനവ് 4 [Aegon Targaryen]

Author : Aegon Targaryen Read All Parts 13.4K

ഞാൻ കരുതി ഉറങ്ങുവാരുന്നെന്ന്." ആര്യൻ നടന്നുകൊണ്ട് കളിയായി പറഞ്ഞു.

"പോടാ കളിക്കാതെ…"

"വാ ഒരു ചായ കുടിച്ചിട്ട് പോകാം…"

"എനിക്ക് വേണ്ട ബസ്സ് ഇപ്പൊ വരും."

"ബസ്സ് വരുന്നത് നാലരയ്ക്ക് അല്ലേ…സമയം നാലേകാൽ ആയതേയുള്ളൂ…" ആര്യൻ കുട്ടൻ്റെ കടയുടെ മുന്നിൽ സൈക്കിൾ വച്ചിട്ട് പറഞ്ഞു.

"കുടിച്ചുകൊണ്ടിരിക്കുമ്പോൾ വന്നാലോ…"

"ചുമ്മാ ഓരോ അടവ് എടുക്കുവാണേ…വന്നേ ഇങ്ങോട്ട്…" എന്ന് പറഞ്ഞ് ആര്യൻ ലിയയുടെ കൈയിൽ പിടിച്ച് വലിച്ചു.

പ്രതീക്ഷിക്കാതെ ആര്യൻ തൻ്റെ കൈയിൽ പിടിച്ചത് കണ്ട് ലിയ ഒന്ന് ഞെട്ടി. അവൾ ചുറ്റും ഒന്ന് നോക്കി. ബസ്സ് സ്റ്റോപ്പിലും ചായക്കടയിലും എല്ലാം ആൾക്കാർ ഉണ്ടായിരുന്നു. അതിൽ ചിലരൊക്കെ അവരെ നോക്കുന്നുമുണ്ട്.

ലിയ അവൻ്റെ മുഖത്തേക്ക് നോക്കി "എന്താ നീ കാണിക്കുന്നെ?" എന്ന ഭാവത്തിൽ ചെറിയ ഒരു ചമ്മലോടെ അവനെ നോക്കി.

താൻ കാണിച്ച മണ്ടത്തരം മനസ്സിലാക്കിയ ആര്യൻ്റെ കാതുകളിൽ കുട്ടച്ചൻ്റെ കടയിലെ റേഡിയോയിൽ നിന്നും "നീറുമെൻ പ്രാണനിൽ നീ ആശതൻ തേനൊഴുക്കീ…പുളക മുകുളമേന്തി രാഗ വൃന്ദാവനം…" എന്ന വരികൾ കൂടി ആയപ്പോൾ "ആഹാ ഈ അവസരത്തിൽ കേൾക്കാൻ പറ്റിയ പാട്ടും കറക്റ്റ് വരികളും" എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ആര്യൻ ആ റേഡിയോയെ ശപിച്ചു.

ആര്യൻ ലിയയുടെ കൈയിൽ നിന്നും പിടി വിട്ടു. അവൻ്റെ മുഖത്തും കാണിച്ച മണ്ടത്തരം ഓർത്ത് ചെറിയൊരു ഭയവും ചമ്മലും പ്രതിധ്വനിച്ച് നിന്നത് ലിയ മനസ്സിലാക്കി. ഇനി താൻ അവൻ്റെയൊപ്പം ചായ കുടിക്കാൻ പോയില്ലെങ്കിൽ അത് അവന് മോശം ആകുമോ എന്ന് പേടിച്ച് ലിയ ചായ കുടിക്കാം എന്ന് സമ്മതിച്ചു.

"പുറത്ത് തന്നെ നിന്ന് കുടിച്ചാൽ മതി

💬 Comments

View all comments