0%

Chapter Title : മന്ദാരക്കനവ് 4 [Aegon Targaryen]

Author : Aegon Targaryen Read All Parts 13.4K

കേട്ടോ അകത്തേക്ക് കയറേണ്ടാ…ബസ്സ് വന്നാലോ…"

"മ്മ് ശരി ചേച്ചി."

"കുട്ടച്ചാ രണ്ട് ചായ…" എന്ന് പറഞ്ഞുകൊണ്ട് ആര്യൻ അകത്തേക്ക് കയറി ചില്ലുകൂടിൽ നിന്നും രണ്ട് പഴംപൊരി എടുത്തുകൊണ്ട് വന്ന് ഒരെണ്ണം ലിയക്ക് കൊടുത്തു.

"ഇതൊന്നും വേണ്ടായിരുന്നെടാ…"

"കഴിക്ക് ഒരു മണിക്കൂർ ബസ്സിൽ ഇരിക്കാൻ ഉള്ളതല്ലേ…"

കൂടുതൽ ഒന്നും പറയാതെ ലിയ അവൻ്റെ കൈയിൽ നിന്നും പഴംപൊരി വാങ്ങി കഴിക്കാൻ തുടങ്ങി. അവർ അത് കഴിച്ച് തീരാറായപ്പോഴേക്കും കുട്ടൻ ചായയും ആയി വന്നു. ആര്യൻ പഴംപൊരിയുടെ അവസാന ഭാഗവും മുഴുവനായി വായിലേക്ക് ഇട്ട് ചവച്ചുകൊണ്ട് കുട്ടച്ചൻ്റെ കൈയിൽ നിന്നും ചായ വാങ്ങി ഒരു ഗ്ലാസ്സ് ലിയക്ക് കൊടുത്തു.

പഴംപൊരി എല്ലാം കൂടെ വായിൽ ഇട്ടു ചവച്ച് ഇറക്കാൻ പാട് പെടുന്ന ആര്യനെ കണ്ട് ലിയക്ക് ചിരി വന്നു.

"ഇതാരാ ഹനുമാനോ…ഹഹഹ…"

"ഇളിഗ്ലോന്ത് നിഗ്ലാതെ ഗുളിച്ചെ…"

"എന്തോന്ന് എന്തോന്ന്…ഹഹഹ…"

ആര്യൻ സാവധാനം വായിലുള്ളത് മുഴുവൻ ചവച്ച് ഇറക്കിയ ശേഷം വീണ്ടും പറഞ്ഞു.

"ഇളിച്ചോണ്ട് നിക്കാതെ കുടിക്കാൻ…ബസ്സ് ഇപ്പൊ വരും…"

"ആണോ…ഞാൻ പറഞ്ഞില്ലല്ലോ എനിക്ക് ചായ വേണമെന്ന്…ഹും…"

"പാവം ബസ്സിലെ ഇടിയൊക്കെ കൊണ്ട് ക്ഷീണിച്ച് വീട്ടിൽ എത്തുമ്പോൾ താമസിക്കത്തില്ലേ ഒരു ചായ മേടിച്ച് കൊടുത്തേക്കാം എന്ന് വിചാരിച്ചപ്പോൾ…"

"ശരിക്കും…എങ്കിൽ ഞാൻ കുടിക്കാം…"

"ആ അങ്ങനെ മര്യാദക്ക് വഴിക്ക് വാ…"

"പോടാ…" ലിയ കുലുങ്ങിച്ചിരിച്ചുകൊണ്ട് വായനക്കി.

"ആരെങ്കിലും കണ്ടിരുന്നോ ചേച്ചീ ഞാൻ കൈയിൽ പിടിച്ച് വലിച്ചത്?" ചായ കുടിച്ചുകൊണ്ടിരുന്നതിനിടയിൽ ആര്യൻ ലിയക്ക് മാത്രം കേൾക്കാവുന്ന രീതിയിൽ ചോദിച്ചു.

"പിന്നെ കാണാതെ…ആ കടയ്ക്കകത്ത് ഇരിക്കുന്ന ഒന്നുരണ്ട് പേരും ബസ്സ് സ്റ്റോപ്പിൽ നിക്കുന്നവരും ആരൊക്കെയോ നോക്കുന്നത്

💬 Comments

View all comments