Chapter Title : മന്ദാരക്കനവ് 4 [Aegon Targaryen]
മാറ്റും ഞാൻ…ചേച്ചി കേൾക്ക്…ഞാൻ ഇന്ന് എഴുന്നേറ്റത് എട്ട് മണിക്ക്…ഇന്നലെ ലിയ ചേച്ചി ഓഫീസിൻ്റെ താക്കോൽ എന്നെ ഏൽപ്പിച്ചത് കൊണ്ട് പുള്ളിക്കാരി വരുന്നതിന് മുൻപേ തന്നെ…"
"ലിയ മാഡം ഒക്കെ മാറി ലിയ ചേച്ചി ആയോ ഒറ്റ ദിവസംകൊണ്ട് തന്നെ?"
"ഹോ…അതാണോ ഇപ്പോ ഇവിടുത്തെ പ്രശ്നം…പറയുന്നത് കേൾക്ക്…അപ്പോ പുള്ളിക്കാരി രാവിലെ എത്തുന്നതിനു മുൻപേ തന്നെ എനിക്ക് ഓഫീസിൽ എത്തണം…ഞാൻ റെഡി ആയി കഴിഞ്ഞപ്പോൾ സമയം എട്ടര…പിന്നെ രാവിലെ ആഹാരം ഉണ്ടാക്കി കഴിഞ്ഞിട്ട് പോകാൻ എനിക്ക് എവിടുന്നാ സമയം…അതുകൊണ്ട് ഞാൻ വെകിളി പിടിച്ച പോലെ പറക്കുവായിരുന്നു കുട്ടച്ചൻ്റെ കടയിലോട്ട്…ആ പോക്കിലായിരിക്കണം ചേച്ചി എന്നെ കണ്ടിട്ടുണ്ടാവുക…ഞാൻ ചേച്ചിയെ കണ്ടിട്ടില്ല എന്നുള്ളത് സത്യം…ചേച്ചി വിളിച്ചത് കേട്ടിട്ടില്ല എന്നുള്ളതും സത്യം…സംശയം ഉണ്ടേൽ ചന്ദ്രിക ചേച്ചിയോട് ചോദിച്ചു നോക്കിക്കോ…രാവിലത്തെ എൻ്റെ വെപ്രാളം ചേച്ചിയും കണ്ടതാ."
"എനിക്കാരോടും ചോദിക്കുവേം വേണ്ട അറിയുകയും വേണ്ടാ…ഹൊ എന്നാലും നിമിഷ നേരം കൊണ്ട് നീ കണ്ടുപിടിച്ച കള്ളം കൊള്ളാം…സമ്മതിക്കണം നിന്നെ…"
"എന്നെ അങ്ങ് കൊല്ല്…ഞാൻ പറഞ്ഞത് മുഴുവൻ സത്യമാ ചേച്ചി ഇതാ സംഭവിച്ചത്…ഇനിയും വിശ്വാസം ആയില്ലെങ്കിൽ എൻ്റെ അമ്മയെ പിടിച്ച് ഞാൻ സത്യം ചെയ്യാം…ഞാൻ പറഞ്ഞത് മുഴുവൻ എൻ്റെ അമ്മയാണേ"
"വേണ്ടാ…വേണ്ടാ നീ പറഞ്ഞത് ഞാൻ വിശ്വസിച്ചു…എനിക്ക് തോന്നിയതാവും ചിലപ്പോ…ഞാൻ ഗേറ്റ് അടക്കുമ്പോളാ നീ പോകുന്നത് കണ്ടത് നീ എന്നെ കണ്ടിട്ടുണ്ടാവില്ല ശരിയാ…"
ആര്യൻ അമ്മയെ പിടിച്ച് സത്യം ചെയ്യാമെന്ന് പറഞ്ഞപ്പോൾ തന്നെ ശാലിനിക്ക് അവൻ പറയുന്നത് സത്യം ആയിരിക്കുമെന്ന് ഏകദേശം ഉറപ്പായി…കാരണം അവന് അമ്മയോടുള്ള സ്നേഹം എത്രത്തോളം ഉണ്ടെന്ന് അവൾക്കും നന്നായി അറിയാം.
"ഹാ ചേച്ചി ഞാൻ കണ്ടില്ലാ…കണ്ടിരുന്നെങ്കിൽ രാവിലത്തെ
💬 Comments
View all comments