Chapter Title : മന്ദാരക്കനവ് 4 [Aegon Targaryen]
നിന്നു.
"എന്താ നിനക്ക് ഉത്തരമില്ലേ?"
"ഇന്നലെ ഈ നാട്ടിലെ മുഴുവൻ വീടുകളുടെയും അഡ്രസ്സ് അടങ്ങിയ ഒരു ബുക്ക് ഓഫീസിൽ നിന്നും കിട്ടിയിരുന്നു…അതിരുന്ന് ഓരോന്നും നോക്കി നോക്കി അങ്ങ് സമയം പോയി…അങ്ങനെ ഉറങ്ങിയപ്പോ ഒരു മണി കഴിഞ്ഞു…അതാ പറ്റിപ്പോയത്…വിശ്വസിക്ക്…"
പെട്ടെന്ന് വായിൽ തോന്നിയ ഒരു കള്ളം ആര്യൻ എടുത്തിട്ടു. അത് പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് ആ ബുക്ക് വല്ലോം ചേച്ചി കാണിക്കാൻ പറഞ്ഞാൽ താൻ കുടുങ്ങും എന്ന ബോധ്യം ആര്യന് വന്നത്.
എന്നാൽ ആര്യൻ ഭയപ്പെട്ട പോലെ അതിനെപ്പറ്റി ഒന്നും ശാലിനി ചോദിച്ചില്ല മാത്രവുമല്ല "മ്മ്…ശരി" എന്ന് അവൾ പറഞ്ഞപ്പോൾ "ഇതിപ്പോ ലാഭായല്ലോ…" എന്ന് ആര്യൻ മനസ്സിൽ ചിന്തിച്ചു പോയി.
എന്നാൽ ശാലിനി അടുത്ത ശരം അവൻ്റെ നേരെ എയ്യാൻ തയ്യാറായി നിൽക്കുക ആയിരുന്നു എന്ന കാര്യം അവന് അറിയുക ഇല്ലായിരുന്നു.
"അതൊക്കെ പോട്ടെ നീ ഉറങ്ങിപ്പോയി സമ്മതിച്ചു…പക്ഷേ രാവിലെ ഞാൻ നിന്നെ വിളിച്ചിട്ട് നീ എന്നെ മൈൻഡ് ചെയ്തതുപോലുമില്ല…അതിനെന്താ നിനക്ക് മറുപടി പറയാൻ ഉള്ളത്…"
"രാവിലെയോ?...എന്നെയോ?... എപ്പോ വിളിച്ചു?..."
"ഓ നീ കൂടുതൽ അഭിനയിക്കണ്ടാ…"
"എൻ്റെ ചേച്ചി രാവിലെ എപ്പോ വിളിച്ചെന്ന്?"
"രാവിലെ നീ ഇതിലേകൂടെ പോയപ്പോ…എന്നെ കണ്ടതും നീ റോക്കറ്റ് വിട്ട പോലെ ഞാൻ വിളിച്ചിട്ട് ഒന്ന് തിരിഞ്ഞുപോലും നോക്കാതെ സൈക്കിളിൽ പോയ കാര്യമാ പറഞ്ഞത്."
"ഇതൊക്കെ എപ്പോ…?"
"ഓ നീ എന്നെ കണ്ടതുമില്ലാ ഞാൻ വിളിച്ചത് കേട്ടതുമില്ലാ എന്നായിരിക്കും പറയാൻ വരുന്നത്."
"ചേച്ചി തന്നെ ഇങ്ങനെ ഞാൻ പറയാൻ പോണ ഉത്തരം പറയല്ലേ…അത് തന്നെയാണ് സത്യം…വിശ്വസിക്ക്…"
"മ്മ്…ഒരു മാറ്റോമില്ല…"
"സത്യം അതല്ലേ പിന്നെ എങ്ങനെ
💬 Comments
View all comments