0%

Chapter Title : മന്ദാരക്കനവ് 4 [Aegon Targaryen]

Author : Aegon Targaryen Read All Parts 13.8K

പിന്നെ ഈ താക്കോൽ ചേട്ടത്തി വച്ചോ ഞാൻ ഇനി കുളത്തിൽ കൊണ്ടുപോയി ഇത് കളഞ്ഞുപോകണ്ടാ…തിരിച്ച് വരുമ്പോ ഞാൻ വാങ്ങിച്ചോളാം…" തിരികെ വരുമ്പോൾ ചേട്ടത്തിയെ ഒന്നുകൂടി തോമാച്ചൻ ഇല്ലാതെ കാണാം എന്ന് കരുതി ആര്യൻ ഒരു ബുദ്ധി ഇറക്കി.

അത് ആര്യനേക്കാൾ സന്തോഷം മോളിക്ക് നൽകിയത് പോലെ അവളുടെ മുഖത്തെ തിളക്കം കണ്ടപ്പോൾ ആര്യന് തോന്നി. മോളി താക്കോൽ അവൻ്റെ കൈയിൽ നിന്നും വാങ്ങിച്ചിട്ട് "അതിനെന്താ ആര്യാ ഇങ്ങു തന്നേക്ക്…" എന്ന് പറഞ്ഞു.

"എങ്കിൽ ശരി ചേട്ടത്തി ഞാൻ പോയിട്ട് വരാം" എന്ന് പറഞ്ഞുകൊണ്ട് ആര്യൻ അവൻ്റെ ബക്കറ്റും എടുത്ത് അവിടെ നിന്നും ഇറങ്ങി.

അവൻ ശാലിനിയുടെ വീട്ടിലേക്ക് നടന്നു. ശാലിനി തിണ്ണയിൽ ഇരിപ്പുണ്ടായിരുന്നു. അവനെ കണ്ടതും പെട്ടെന്ന് ചാടി എഴുന്നേറ്റുകൊണ്ട് ബക്കറ്റുമായി ഇറങ്ങി അതുകൊണ്ട് അവൻ മുറ്റത്തേക്ക് കയറാതെ ഗേറ്റിന് അരികിൽ തന്നെ നിന്നു.

"ഞാൻ കരുതി എന്നെ പിന്നെയും പറ്റിച്ചെന്ന് നീ…എത്ര നേരമായി ഞാൻ നോക്കി ഇരിക്കുന്നു…എന്താ താമസിച്ചത്?" ശാലിനി നടന്നുകൊണ്ട് പറഞ്ഞു.

"അഞ്ചര ആയപ്പോൾ തന്നെ ഇറങ്ങിയതാ…അപ്പോഴാണ് മോളി ചേട്ടത്തിയെ കണ്ടത്…രണ്ട് മിനുട്ട് കുശലം പറയാം എന്ന് കരുതി കയറിയതാ ചേട്ടത്തി എന്നെക്കൊണ്ട് പൂക്കൂട തൂക്കി ഇടീപ്പിച്ചു…അതാ സമയം പോയത്."

"ആരെ കണ്ടാലും ഉടനെ കുശലം പറയാൻ ഓടിക്കോണം…"

"ശ്ശേടാ…അങ്ങനെയാണെങ്കിൽ നാളെ മുതൽ ചേച്ചിയെ കണ്ടാൽ മൈൻഡ് ചെയ്യാതെ പോകാം ഞാൻ."

"ഓ അല്ലേലും നിനക്ക് മോളി ചേട്ടത്തിയും ലിയ ചേച്ചിയും ഒക്കെ ഉണ്ടല്ലോ പിന്നെ എന്നെ മൈൻഡ് ചെയ്തില്ലേൽ എന്താ അല്ലേ…"

"ഹഹഹ…ശാലിനി ചേച്ചിക്ക് കുശുമ്പ് ആണോ…ഹേ ശാലിനി ചേച്ചി…"

"കൊഞ്ചാതെ നടക്ക്

💬 Comments

View all comments