0%

Chapter Title : മന്ദാരക്കനവ് 4 [Aegon Targaryen]

Author : Aegon Targaryen Read All Parts 13.8K

വേഗം…"

"അടിയൻ…"

"സമയം ഇപ്പോ തന്നെ വൈകി ഇനി തിരിച്ച് വരുമ്പോഴേക്കും ഇരുട്ട് മൂടാൻ തുടങ്ങും."

"അതിനെന്താ കൂടെ ഞാൻ ഇല്ലേ…"

"നീ കുളത്തിൽ വച്ച് വേറെ ആരെയെങ്കിലും കണ്ട് അവരോട് കുശലം പറയാൻ പോവില്ലെന്ന് ആര് കണ്ടൂ…"

"അങ്ങനെ ശാലിനി ചേച്ചിയെ ഇട്ടിട്ട് ഞാൻ പോകുമോ…"

"അയ്യാ അവൻ്റെ ഒരു ചാലിനി ചേച്ചി…ഞാൻ കണ്ടതാ രാവിലെ…"

"ഓഹ് അത് ഇതുവരെ വിട്ടില്ലേ…നാളെ രാവിലെ കണ്ടോണം ഞാൻ വരുന്നത്."

"കണ്ടാൽ മതി…ഹും…"

"ദേഷ്യപ്പെടുമ്പോ ചേച്ചിക്ക് സൗന്ദര്യം ലേശം കൂടുന്നുണ്ടോ എന്നൊരു സംശയം."

"മ്മ്…സുഖിച്ചു നടക്ക്…"

"ഇത്രപ്പെട്ടെന്ന് സുഖിച്ചോ ഞാൻ പോക്കാൻ തുടങ്ങിയതേ ഉള്ളൂ…"

"കൂടുതൽ നീ പൊക്കണ്ടാ ഇപ്പോ…ബാക്കി തിരിച്ച് വരുമ്പോ പൊക്കാം…അന്നേരവും എന്തെങ്കിലും വേണ്ടേ…"

"ഇത് ഉരുള പോലെ ഇങ്ങനെ ഉരുട്ടി ഉരുട്ടി വച്ചിരിക്കുകയാണോ…"

"എന്ത്?"

"അല്ലാ…എൻ്റെ ആക്കലുകൾക്കുമുള്ള ഈ മറുപടികളെ…എല്ലാത്തിനും ചേച്ചിക്ക് ഉരുളക്കുപ്പേരി പോലെ ഓരോന്ന് കാണും."

"അത് എന്താണെന്നോ എനിക്ക് ഇതൊന്നും പറയാൻ ഇവിടെ പറ്റിയ ഒരാളില്ലായിരുന്നു... അങ്ങനെ ഞാൻ വിഷമിച്ച് ഇരിക്കുമ്പോഴാണ് നിൻ്റെ വരവ്…അതുകൊണ്ട് ഇത്രയും കാലം ഞാൻ ഓർത്ത് വെച്ചതെല്ലാം അങ്ങ് പറയുന്നതാ…ഇപ്പോ മനസ്സിലായില്ലേ…"

"മ്മ്…ആയി…"

"എന്ത്?"

"വീണ്ടും എന്നെ ഊഞ്ഞാലാട്ടിയതാണെന്ന്…"

"അഹഹഹ…"

അവർ രണ്ടു പേരും അതിന് ഒരുപോലെ ചിരിച്ചുകൊണ്ട് കുളത്തിലേക്ക് വേഗം നടന്നു. ആളുകൾ ഓരോരുത്തരായി അലക്കിയും കുളിച്ചുമൊക്കെ കഴിഞ്ഞ് തിരികെ പോകുന്നും വരുന്നും ഒക്കെ ഉണ്ടായിരുന്നു. അവർ വഴിയിൽ നിന്നും ചെടികൾക്കിടയിലൂടെ കുളത്തിൻ്റെ കെട്ടിലേക്ക് കയറി പടവുകൾ ഓരോന്നായി ഇറങ്ങി.

കുളത്തിൽ ഇപ്പോൾ കൂടിപ്പോയാൽ ആറ് പേര്. അതിൽ ഒന്ന് ചന്ദ്രികയും. ചന്ദ്രിക കുളിക്കാൻ തുടങ്ങിയിരുന്നു.

💬 Comments

View all comments