0%

Chapter Title : മന്ദാരക്കനവ് 4 [Aegon Targaryen]

Author : Aegon Targaryen Read All Parts 13.9K

"ഒന്നുമില്ലാ…നീ ഇവിടെ ഇരിക്ക് ഒന്നിച്ച് പോകാം."

പക്ഷേ ആര്യൻ അവളെ ദേഷ്യം പിടിപ്പിക്കാൻ തന്നെ മനസ്സിൽ ഉറപ്പിച്ചിരുന്നു.

"ഓ…ഇല്ല ചേച്ചീ…നല്ല ക്ഷീണം പോവാ…"

"പിന്നേ നീ പോകില്ല എന്നെ പറ്റിക്കാൻ പറയുവാ എനിക്കറിയാം."

"അല്ല കാര്യമായിട്ടാ…ചേച്ചി പെട്ടെന്ന് നനയും കുളിയും എല്ലാം കഴിയും എന്ന് വിചാരിച്ചാ ഞാൻ ചന്ദ്രിക ചേച്ചി ചോദിച്ചപ്പോൾ നിന്നോളാം എന്ന് പറഞ്ഞത്…ഏതായാലും നാളെ രാവിലെ നമ്മൾക്ക് ഒന്നിച്ച് വരാം ഞാൻ വന്ന് വിളിച്ചോളാം…"

"മ്മ്…മ്മ്…നല്ല അഭിനയം." ശാലിനി തുണികൾ എല്ലാം അലക്കി ബക്കറ്റിലേക്ക് ഇട്ടു.

"ഹഹ…ശരി…ടാറ്റാ." ആര്യൻ മെല്ലെ ഓരോ പടവുകൾ ആയി കയറാൻ തുടങ്ങി.

ശാലിനി അവൻ എവിടെ വരെ പോകും എന്ന് നോക്കി നിന്നു. അവൻ ഓരോ പടികൾ കയറുമ്പോളും അവളുടെ ഭാവം മാറി. മനസ്സിൽ എന്തോ ഒരു പേടി കൂടി കൂടി വരുന്ന പോലെ. ആര്യൻ നിൽക്കാതെ തന്നെ മുകളിലേക്ക് കയറി. ഒടുവിൽ അവസാനത്തെ പടികളിലേക്ക് ആര്യൻ അവൻ്റെ നടത്തം തുടർന്നതും ശാലിനി അവനെ വിളിച്ചു.

"ടാ…ദേ ചെക്കാ ചുമ്മാ കളിക്കരുതേ…ടാ നാളെ നിന്നെ ഞാൻ ശരിയാക്കും കേട്ടല്ലോ…"

ശാലിനിയുടെ വാക്കുകൾ ഒന്നും തന്നെ കേട്ടെന്ന് നടിക്കാതെ അവൻ മുകളിലേക്ക് കയറി.

"ടാ…ആര്യാ…പോകരുത്…ആര്യാ പ്ലീസ് കഷ്ട്ടം ഉണ്ട്…എടാ…" ശാലിനിയുടെ വാക്കുകൾ ഇടറുന്നത് അവൾ അറിഞ്ഞു. അവളുടെ കവിളുകളിൽ കൂടി കണ്ണുനീർ ഒഴുകാൻ തുടങ്ങി. അവൾ അവനെ രണ്ട് തവണ കൂടി "ആര്യാ…ആര്യാ…" എന്ന് ഉച്ചത്തിൽ വിളിക്കാൻ തുടങ്ങി. പക്ഷേ അപ്പോഴേക്കും അവൻ അവളുടെ കാഴ്ചയിൽ നിന്നും മറഞ്ഞിരുന്നു. ശാലിനിയെ പണ്ടെങ്ങോ പിടികൂടിയിരുന്ന ഒരു ഭയം വീണ്ടും അവളെ മൂടാൻ

💬 Comments

View all comments