0%

Chapter Title : മന്ദാരക്കനവ് 4 [Aegon Targaryen]

Author : Aegon Targaryen Read All Parts 13.9K

ഇരിക്കുന്നതെന്നൊക്കെയുള്ള ചിന്തകൾ ഓരോന്നോരോന്നായി അവളുടെ മനസ്സിലേക്ക് കടന്നു വന്നു. എന്നാൽ ഇതൊന്നും ഓർക്കാതെ ആര്യൻ അവളെ ചേർത്ത് പിടിച്ചിരിക്കുകയാണ്. അവൻ്റെയുള്ളിൽ ഇപ്പോഴും കുറ്റബോധം തളംകെട്ടി കിടക്കുകയായതിനാൽ ശാലിനിയുടെ വേഷവും ആ ഇരിപ്പും ഒന്നും അവന് പ്രശ്നം ആയിരുന്നില്ല.

ആ തണുപ്പിൽ അവൻ്റെ മാറോട് ചേർന്നുള്ള ആ ഇരിപ്പ് ശാലിനി ഇഷ്ട്ടപ്പെട്ടു തുടങ്ങിയിരുന്നെങ്കിലും അധികം നേരം അത് തുടരാതെ അവൾ അവൻ്റെ തോളിൽ നിന്നും അവളുടെ മുഖം വലിച്ചു. ആര്യൻ അപ്പോഴാണ് അവൻ്റെ മനോനില വീണ്ടെടുത്തത്. അവൻ ചുറ്റും നോക്കി പരിസരം മനസ്സിലാക്കിയ ശേഷം പെട്ടെന്ന് എഴുന്നേറ്റു.

"സമയം ഒരുപാടായി ചേച്ചീ. വേഗം കുളിച്ചിട്ട് വാ. ഞാൻ അങ്ങോട്ട് നീങ്ങി ഇരിപ്പുണ്ടാവും." അവൻ ശാലിനിയോട് പറഞ്ഞിട്ട് അവളുടെ അരികിൽ നിന്നും കുറച്ച് അകന്നു മാറി അവൾക്ക് കാണാവുന്ന പോലെ തന്നെ ഇരുന്നു.

ശാലിനി തണുത്തുറഞ്ഞ ആ വെള്ളത്തിലേക്ക് പതിയെ ഇറങ്ങിയ ശേഷം ഒന്ന് മുങ്ങിനിവർന്നു. തൻ്റെ എല്ലാ വിഷമങ്ങളും വേദനകളും മനസ്സിൽ നിന്നും മാറ്റാൻ എപ്പോഴും ഈ കുളത്തിന് സാധിക്കാറുണ്ടെന്ന് അവൾ മനസ്സിൽ ഓർത്തു.

അവൾ തിരിച്ച് പടവിലേക്ക് കയറിയ ശേഷം ആര്യനെ ഒന്ന് നോക്കി. അവൻ ദൂരത്തേക്ക് കണ്ണും നട്ട് എന്തോ ആലോചിച്ചിരിപ്പാണ്. "പാവം നല്ലപോലെ വിഷമം ആയിക്കാണും" ശാലിനി മനസ്സിൽ പറഞ്ഞുകൊണ്ട് അവളുടെ ശരീരം തോർത്തിയ ശേഷം തോർത്ത് തലയിൽ ചുറ്റി. കൊണ്ടുവന്ന നൈറ്റി എടുത്ത് ധരിച്ചുകൊണ്ട് അവൾ തുണികൾ കൊണ്ടുവന്ന ബക്കറ്റ് എടുത്ത് ആര്യൻ്റെ അരികിലേക്ക് നടന്നു.

"പോകാം…"

"ഏഹ്…ഹാ പോകാം ചേച്ചി." കണ്ണുകൾ തുറന്നിരുന്ന് എന്തോ സ്വപ്നം കണ്ടുകൊണ്ടിരുന്ന അവൻ പെട്ടെന്ന് ചാടി

💬 Comments

View all comments