0%

Chapter Title : മന്ദാരക്കനവ് 4 [Aegon Targaryen]

Author : Aegon Targaryen Read All Parts 13.9K

എഴുന്നേറ്റു.

ആര്യൻ മുകളിൽ വച്ചിരുന്ന അവൻ്റെ ബക്കറ്റും എടുത്തുകൊണ്ട് ശാലിനിയോടൊപ്പം വീട്ടിലേക്ക് നടന്നു.

"അമ്മ അന്വേഷിക്കുന്നുണ്ടാവും…വേഗം വാ." ശാലിനി പറഞ്ഞു.

"മ്മ്…"

"നീ എന്താ ആലോചിക്കുന്നത്?"

"ഏയ്…ഒന്നുമില്ല ചേച്ചീ."

"എന്തായാലും കഴിഞ്ഞത് കഴിഞ്ഞ് നീ അത് വിട്…"

"ചേച്ചി ഇത് മറ്റാരോടെങ്കിലും പറഞ്ഞിട്ടുണ്ടോ?"

"അന്ന് ഞാൻ ആകെ പേടിച്ചുപോയി…ആരോടും പറയാൻ ധൈര്യം വന്നില്ല…എട്ടനോട് പറഞ്ഞാൽ പിന്നീട് അത് വലിയ പ്രശ്നം ആയാലോ എന്നൊക്കെ വിചാരിച്ചു…ഇത് ചന്ദ്രിക ചേച്ചിക്ക് മാത്രം ആയിരുന്നു അറിയാവുന്നത്…ഇപ്പോ നിനക്കും…ചേച്ചിയോട് ഞാൻ പറഞ്ഞു പിറ്റേദിവസം…അതിൽ പിന്നെ ചേച്ചി കാണും എപ്പോഴും എൻ്റെ കൂടെ ഇവിടെ…അഥവാ ചേച്ചി താമസിച്ചാലോ അല്ലെങ്കിൽ വരാൻ പറ്റാത്ത ദിവസങ്ങളിൽ ആയാലോ എന്നോട് നേരത്തെ പോകണം എന്ന് പറയും…ഇന്ന് നിന്നോട് പറഞ്ഞുവിട്ടത് പോലെ…"

"ചന്ദ്രിക ചേച്ചി ഞാൻ കാണിച്ചതറിയുമ്പോ എന്നെ തെറി വിളിക്കും…അതുപോലത്തെ പരിപാടിയാ ഞാൻ ചെയ്തതും."

"അത് വിളിക്കും…പക്ഷേ ചേച്ചി അറിയണ്ടാ…അറിഞ്ഞാൽ വിഷമം ആകും…പിന്നെ നീ ഇനി അത് ആലോചിച്ച് വിഷമിക്കേണ്ട നിനക്ക് എൻ്റെ ഈ അനുഭവത്തെ പറ്റി അറിവുണ്ടായിരുന്നില്ലല്ലോ അത് പോട്ടെ…"

"ഹമ്മ്…ചേച്ചി അന്ന് പിന്നെ എങ്ങനെ അവിടുന്ന് അയാളുടെ കൈയിൽ നിന്നും രക്ഷപ്പെട്ടു…പറയാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ പറയണ്ടാ കേട്ടോ."

"ഏയ് ഇല്ലടാ…സത്യം പറഞ്ഞാൽ ഇത് ഞാൻ ആരോടെങ്കിലും പറയുമ്പോൾ എനിക്ക് അത്രയും കൂടി ആശ്വാസം ആകും…അതുകൊണ്ടാ ഞാൻ വീട്ടിൽ പറയാൻ പേടിയായിട്ട് പോലും ചന്ദ്രിക ചേച്ചിയോട് പറഞ്ഞത്…ചേച്ചിയെ എനിക്ക് വിശ്വാസമാണ് അതുപോലെ തന്നെ നിന്നെയും…"

ആര്യൻ അവളുടെ കണ്ണുകളിലേക്ക് നോക്കി വിഷമം ഉള്ളിലൊതുക്കിയവൻ്റെ മുഖത്ത് വിരിയുന്ന ചിരി ചിരിച്ചു.

"അയാളെ ഞാൻ കണ്ടതും ഞാൻ ഒച്ചയുണ്ടാക്കാൻ തുടങ്ങി…അയാൾ എൻ്റെ

💬 Comments

View all comments