0%

Chapter Title : മന്ദാരക്കനവ് 4 [Aegon Targaryen]

Author : Aegon Targaryen Read All Parts 13.9K

വായ പൊത്താൻ ശ്രമിച്ചപ്പോൾ ഞാൻ അയാളുടെ കൈയിൽ കടിച്ചു…എന്നിട്ട് വീണ്ടും ശബ്ദം ഉണ്ടാക്കി…ആരെങ്കിലും വരുമോ എന്ന് പേടിച്ച് ആയിരിക്കണം അയാൾ എന്നെ കുളത്തിലേക്ക് തള്ളി ഇട്ടിട്ട് അവിടുന്ന് ഓടിക്കളഞ്ഞു…"

"അന്ന് പിന്നെ എന്ത് ധൈര്യത്തിലാണ് ചേച്ചി സുഹറയുടെ വീട്ടിലേക്ക് തുണി വാങ്ങാൻ പോയത്…അയാൾ അവിടെ ഉണ്ടായിരുന്നെങ്കിലോ?"

"നീ കൂടെ ഉണ്ടെന്നുള്ള ധൈര്യത്തിൽ…"

വീണ്ടും ആര്യൻ അവളെ നോക്കി സ്നേഹത്തോടെ പുഞ്ചിരിച്ചു.

"അപ്പോൾ ഞാൻ വരുന്നതിന് മുൻപോ?"

"ഞാൻ ഒറ്റയ്ക്ക് അതിൽപിന്നെ അവിടെ പോയിട്ടില്ല…ഒന്നെങ്കിൽ ഏട്ടൻ ഇവിടെ ഉള്ളപ്പോൾ പോയി വാങ്ങി വരും…അല്ലെങ്കിൽ ചന്ദ്രിക ചേച്ചിയെ കൂട്ടി പോകും."

"മ്മ്…"

അവർ ശാലിനിയുടെ വീടെത്തി. തിണ്ണയിൽ തന്നെ അമ്മ ഇരിപ്പുണ്ടായിരുന്നു. ആര്യനും ശാലിനിയോടോപ്പം മുറ്റത്തേക്ക് കയറി.

"എവിടെയായിരുന്നു മോളെ…കാണാഞ്ഞപ്പോ ഞാൻ അങ്ങ് പേടിച്ച് പോയി." അമ്മ ശാലിനിയെ നോക്കി പറഞ്ഞു.

"പോയത് താമസിച്ചല്ലായിരുന്നോ അമ്മേ…തുണി ഒക്കെ അലക്കി കഴിഞ്ഞപ്പോഴേക്കും സമയം പോയി."

"ഹാ ഏതായാലും മോൻ കൂടെ ഉണ്ടായത് നന്നായി…ഞാൻ ഇവൾ ഒറ്റയ്ക്ക് ആയിരിക്കും എന്ന് വിചാരിച്ചു." അമ്മ ആര്യനെ നോക്കി പറഞ്ഞു.

"അവൻ കൂടെ തന്നെ ഉണ്ടായിരുന്നു അമ്മേ…അതുകൊണ്ടല്ലേ ഞാൻ ധൈര്യമായിട്ട് പോയത്…" ശാലിനി ആര്യനെ നോക്കി ചിരിച്ചുകൊണ്ട് തിണ്ണയിലേക്ക് കയറി. ആര്യൻ അമ്മയെയും ശാലിനിയെയും നോക്കി അതിന് ചിരിച്ചതെ ഉള്ളൂ.

"ഹാ മോൻ കേറുന്നില്ലേ?"

"ഇല്ലമ്മേ പോകുവാ നാളെ ഇറങ്ങാം."

"ഹാ എങ്കിൽ ശരി മോനെ…" എന്ന് പറഞ്ഞുകൊണ്ട് അമ്മ അകത്തേക്ക് കയറിപ്പോയി.

"എങ്കിൽ ശരിയടാ…നാളെ കാണാം…രാവിലെ വരില്ലേ എന്നെ കൂട്ടാൻ…"

"വരാം ചേച്ചീ…"

"മ്മ്…എങ്കിൽ പൊയ്ക്കോ…ഞാൻ ഇതെല്ലാം കൊണ്ടുപോയി ഒന്ന് വിരിച്ചിടട്ടേ." എന്ന് പറഞ്ഞുകൊണ്ട്

💬 Comments

View all comments