Chapter Title : മന്ദാരക്കനവ് 4 [Aegon Targaryen]
ശാലിനി തിരിയാൻ തുടങ്ങിയതും ആര്യൻ അവളെ "ചേച്ചീ…" എന്ന് വിളിച്ചുകൊണ്ട് തിണ്ണയിലേക്ക് കയറി.
അവൻ അവളെ കെട്ടിപ്പിടിച്ച് അഞ്ച് നിമിഷം നിന്നതിനു ശേഷം അവളുടെ നെറുകയിൽ ഒരു ചുംബനം നൽകി. എന്നിട്ട് അവളോട് "സോറി" എന്ന് ഒരിക്കൽ കൂടി പറഞ്ഞിട്ട് അവിടെ നിന്നും ഇറങ്ങി വീട്ടിലേക്ക് പോയി.
പ്രതീക്ഷിക്കാതെ അവൻ അങ്ങനെ ചെയ്തപ്പോ അവൾക്ക് എങ്ങനെ പ്രതികരിക്കണം എന്ന് അറിഞ്ഞൂടായിരുന്നു. അവൻ്റെ ഉള്ളിലെ വിഷമം അത്രത്തോളം വലുതായിരിക്കും എന്ന് അവൾ ഊഹിച്ചുകൊണ്ട് ചുറ്റും നോക്കി ആരും ഇല്ലായിരുന്നു എന്ന് ഉറപ്പുവരുത്തിക്കൊണ്ട് അകത്തേക്ക് കയറി.
ഓരോ മനുഷ്യരുടെ മനസ്സിലും അവർ പറയാൻ ആഗ്രഹിക്കാത്ത വേദനിപ്പിക്കുന്ന ചില അനുഭവങ്ങൾ ഉണ്ടാകും. അത് മൂടി തുറന്ന് പുറത്തേക്ക് വരാതെ ഇരിക്കാൻ അവർ അതിനെ മുറുക്കെ കെട്ടി അടച്ച് വച്ചിരിക്കും. ആ മുറുകെ കെട്ടാൻ ഉപയോഗിക്കുന്ന വസ്തു ചിലർക്ക് ചിരി ആവാം, ചിലർക്ക് ദേഷ്യം ആവാം, ചിലർക്ക് കളി തമാശകൾ ആവാം, മറ്റുചിലർ ഉള്ളിലെ വേദന അത്രയും ഭീകരം ആണെങ്കിൽ ഇതെല്ലാം ഒരുപോലെ ഉപയോഗിച്ചും അതിന് തടയിട്ടേക്കാം. അവരിൽ ഒരാളാണ് ശാലിനിയും എന്ന് ആര്യൻ മനസ്സിൽ ഓർത്തു.
ആര്യൻ അവൻ്റെ വീട്ടിലേക്ക് കയറി. വാതിലിന് മുന്നിൽ എത്തിയപ്പോഴാണ് താക്കോൽ മോളി ചേച്ചിയുടെ കൈയിൽ കൊടുത്തിരിക്കുകയാണെന്ന കാര്യം അവന് ഓർമയിൽ വന്നത്. അവൻ അവൻ്റെ തുണികൾ അടങ്ങിയ ബക്കറ്റ് അവിടെ വച്ച ശേഷം മോളിയുടെ വീട്ടിലേക്ക് നടന്നു.
അവൻ ബെൽ അടിച്ചപ്പോൾ മോളി ഇറങ്ങി വന്നു. അവനെ നോക്കി ചിരിച്ചുകൊണ്ട് കയറി വരാൻ പറഞ്ഞു. ആര്യൻ്റെ മനസ്സിൽ ഇപ്പോൾ കുറേ കുറ്റബോധവും വിഷമവും അവനോട്
💬 Comments
View all comments