0%

Chapter Title : മന്ദാരക്കനവ് 4 [Aegon Targaryen]

Author : Aegon Targaryen Read All Parts 13.9K

"ഇത് നല്ലപോലെ പുരട്ടി ഒരു പത്ത് മിനുട്ട് കിടന്നാൽ മതി എത്ര വലിയ തലവേദന ആണെങ്കിലും പെട്ടെന്ന് പൊയ്ക്കോളും."

ആര്യൻ അതിന് ഒന്ന് ചിരിച്ചതേയുള്ളൂ. കുറച്ച് നിമിഷങ്ങൾ കൊണ്ട് തന്നെ മോളി ചേട്ടത്തി ആ പറഞ്ഞത് സത്യം ആയിരിക്കും എന്ന തോന്നൽ അവനിൽ വന്നു. അവന് പെട്ടെന്ന് തന്നെ ചെറിയ ആശ്വാസം തോന്നിത്തുടങ്ങി.

"എങ്ങനെയുണ്ട് വത്യാസം തോന്നുന്നുണ്ടോ?"

"ഉണ്ട് ചേട്ടത്തി…നല്ല ആശ്വാസം ഉണ്ട്."

"മ്മ് ഞാൻ പറഞ്ഞില്ലേ…പത്ത് മിനുട്ട് അത്രയേ വേണ്ടൂ…അതിനുള്ളിൽ മുഴുവൻ വേദനയും പൊയ്ക്കോളും."

"മ്മ്…തോമാച്ചൻ വന്നോ ചേട്ടത്തി?"

"ഇല്ല ആര്യാ…താമസിക്കും എന്ന് കുറച്ച് മുന്നേ വിളിച്ച് പറഞ്ഞിരുന്നു."

"ആഹാ…ഈ പ്രായത്തിലും എല്ലാം ഒറ്റയ്ക്ക് തന്നെ നോക്കി നടത്തണം അല്ലേ?"

"മ്മ് അതേ…എല്ലാത്തിലും സ്വന്തം കണ്ണെത്തണമെന്ന് വാശിയാ."

"നല്ലതല്ലേ…അതുകൊണ്ട് ചേച്ചിയെ പോന്നു പോലെ നോക്കുന്നുണ്ടല്ലോ…"

"മ്മ്…കുറേ പൈസ മാത്രം ഉണ്ടാക്കിയതുകൊണ്ട് കാര്യം ഉണ്ടോ ആര്യാ…"

"പൈസക്ക് പൈസ തന്നെ വേണം ചേട്ടത്തി…"

"അതൊക്കെ ശരി തന്നാ…പക്ഷേ അത് മാത്രം പോരല്ലോ…"

"ചേട്ടത്തിക്ക് അവിടെ എന്താ ഒരു കുറവ്?"

"ഓ കുറവ്…കുറവിൻ്റെ കാര്യം ഒന്നും പറയാതിരിക്കുന്നതാ നല്ലത്."

"ചേട്ടത്തിക്ക് എന്ത് വേണേലും തോമാച്ചനോട് പറഞ്ഞാൽ പോരെ..."

"ഇരുപത്തിനാല് മണിക്കൂറും ബിസിനസ്സ് പൈസ എന്ന് പറഞ്ഞു നടക്കുന്ന ആളോട് എന്ത് പറഞ്ഞിട്ടെന്താ കാര്യം. അതൊക്കെ ഞാൻ പണ്ടേ നിർത്തിയതാണ്."

"എന്തിനെ പറ്റിയാ ചേട്ടത്തി ഈ പറയുന്നത്?"

"അതൊന്നും ആര്യന് ഇപ്പോ പറഞ്ഞാൽ മനസ്സിലാവില്ല ഒരു കല്ല്യാണം ഒക്കെ കഴിയട്ടെ."

"ഹാ എങ്കിൽ ചേട്ടത്തി എന്നോട് അത് പറയാൻ വേണ്ടി ഞാൻ ഒരു നാലഞ്ച് കൊല്ലം കൂടി കാത്തിരിക്കേണ്ടി വരും."

💬 Comments

View all comments