0%

Chapter Title : മന്ദാരക്കനവ് 4 [Aegon Targaryen]

Author : Aegon Targaryen Read All Parts 13.9K

കഴിക്കാൻ തോന്നുന്നില്ല."

"ഓ എനിക്ക് ബുദ്ധിമുട്ടായി എന്ന് വിചാരിച്ചായിരിക്കും…അതായിരിക്കും അടുത്ത ചോദ്യവും അല്ലേ?"

"ചോദിച്ചാലും ചേട്ടത്തി ബുദ്ധിമുട്ടായി എന്ന് സമ്മതിക്കില്ലല്ലോ."

"ഹാ ഇല്ല അതുകൊണ്ട് ചോദിക്കണ്ട…ഇത് വന്ന് കഴിക്ക് വേഗം."

"ഇപ്പോ വേണ്ടാ ചേട്ടത്തി…വിശപ്പില്ലാ…ഞാൻ പിന്നെ എടുത്ത് കഴിച്ചോളാം…ചേട്ടത്തി പൊയ്ക്കോളൂ…"

"അങ്ങനൊന്നും പറഞ്ഞാൽ പറ്റില്ല വന്നേ…"

"അയ്യോ സത്യം ചേട്ടത്തി ഇപ്പോ ഒട്ടും വേണ്ടാ…ചേട്ടത്തി എനിക്ക് വേണ്ടി കൊണ്ടുവന്നതല്ലേ അതുകൊണ്ട് ഞാൻ എന്തായാലും കഴിച്ചിട്ടേ ഉറങ്ങൂ."

"ഉറപ്പാണല്ലോ അല്ലേ…"

"അതേ ചേട്ടത്തി…"

"മ്മ്…തലവേദന എങ്ങനെയുണ്ട്…മാറിയോ?"

"ഓഹ് ഇല്ലാ…തല പൊട്ടുന്ന വേദനയാ…"

"ഞാൻ തലയിൽ പുരട്ടാൻ ഒരു ഒറ്റമൂലി കൂടി കൊണ്ടുവന്നിട്ടുണ്ട് ആര്യൻ വാ ഞാൻ പുരട്ടി തരാം."

"എന്തിനാ ചേട്ടത്തീ ഇങ്ങനെ ബുദ്ധിമുട്ടുന്നത്…"

"ബുദ്ധിമുട്ട് ആര്യനല്ലേ ഞാൻ ഇങ്ങനെയൊക്കെ ചെയ്യുന്നതിന് എനിക്കല്ലല്ലോ…"

"എനിക്ക് വേണ്ടി അങ്ങനെ ആരും കഷ്ട്ടപ്പെടുന്നതൊന്നും എനിക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യങ്ങളാ അതാ ഞാൻ…"

"അതിന് ഞാൻ എന്നും ഒന്നും വരുന്നില്ലന്നേ സഹായിക്കാൻ ആര്യൻ അതോർത്ത് പേടിക്കണ്ടാ ഹഹ…"

"എങ്കിൽ ചേട്ടത്തി പുരട്ടിക്കോ ഞാൻ ഇനി തർക്കിക്കുന്നില്ലാ…"

"അതുശരി ഇങ്ങനെ നിന്നാൽ ഞാൻ എങ്ങനെ പുരട്ടും…ഒരു കാര്യം ചെയ്യ് ആര്യൻ കട്ടിലിലേക്ക് പോയി കിടന്നോ…"

"വേണ്ടാന്ന് പറഞ്ഞാലും ചേട്ടത്തി സമ്മതിക്കില്ലല്ലോ…കിടന്നേക്കാം…"

"ഹാ അങ്ങനെ നല്ല കുട്ടിയായി പറയുന്നത് കേൾക്ക്."

ആര്യൻ അവൻ്റെ മുറിയിലേക്ക് കയറി കട്ടിലിൽ കിടന്നു. മോളി വാതിൽ അടച്ചിട്ട് ആര്യൻ്റെ മുറിയിലേക്ക് പോയി അവൻ്റെ അരികിലായി കട്ടിലിൽ ഇരുന്നു. ശേഷം കൈയിൽ കരുതിയിരുന്ന ഒറ്റമൂലിയുടെ അടപ്പ് തുറന്ന് അതിൽ നിന്നും രണ്ട് തുള്ളിയെടുത്ത് അവൻ്റെ നെറ്റിയിൽ പുരട്ടി മെല്ലെ തടവി കൊടുത്തു.

💬 Comments

View all comments