0%

Chapter Title : മന്ദാരക്കനവ് 4 [Aegon Targaryen]

Author : Aegon Targaryen Read All Parts 13.9K

തലവേദനയും. അതാ ഞാൻ പെട്ടെന്ന് ഇറങ്ങുന്നത്. ഒന്ന് പോയി കിടക്കണം."

"അതാ ഞാനും വിചാരിച്ചു എന്ത് പറ്റിയെന്ന്. മുഖത്തൊരു വാട്ടവും. ആര്യനെ ഇങ്ങനെ കണ്ടിട്ടില്ലല്ലോ. ഇനി ചിലപ്പോൾ പനിക്കാൻ ആവും."

"അറിയില്ലാ ചേട്ടത്തി…ശരി എന്നാൽ നാളെ കാണാം."

ആര്യൻ അവിടെ നിന്നും ഇറങ്ങി അവൻ്റെ വീട്ടിലേക്ക് പോയി. വാതിൽ തുറന്ന് അകത്തു കയറിയ ശേഷം തുണികൾ കൊണ്ടുപോയി പുറത്ത് വിരിച്ചിട്ടു.

അവന് ഒന്നിനും ഒരു ഉന്മേഷം ഇല്ലാത്തത് പോലെ തോന്നി. ഇന്നിനി ഒന്നിനും വയ്യ അതുകൊണ്ട് രാത്രിയിൽ ആഹാരം പോലും വേണ്ടാന്നു വച്ചുകൊണ്ട് അവൻ കട്ടിലിലേക്ക് കയറി കിടന്നു.

കിടക്കുമ്പോൾ ആര്യൻ്റെ മനസ്സിലേക്ക് ഇതുവരെ നടന്ന കാര്യങ്ങൾ എല്ലാം ഓരോന്നോരോന്നായി വന്നുകൊണ്ടിരുന്നു. എന്ത് പെട്ടെന്നാണ് ഓരോ സന്ദർഭങ്ങളും മാറിമറിയുന്നതെന്ന് അവൻ ആലോചിച്ചു. എല്ലാംകൂടി മനസ്സിൽ കിടന്ന് നുരഞ്ഞുപൊന്തുമ്പോൾ അവന് തല പൊട്ടിപ്പോകുന്ന പോലെ തോന്നി. അവൻ അവൻ്റെ തലയിൽ മുറുക്കെ പിടിച്ചുകൊണ്ട് കണ്ണുകൾ അടച്ചു കിടന്നു.

ഏകദേശം അരമണിക്കൂർ കഴിഞ്ഞപ്പോൾ കതകിൽ ആരോ മുട്ടുന്ന പോലെ ആര്യന് തോന്നി. അവൻ എഴുന്നേറ്റ് പോയി വാതിൽ തുറന്നു നോക്കി. സംശയിച്ചത് ശരിയാണ് മോളി ചേട്ടത്തി ആണ്. കൈയിൽ എന്തൊക്കെയോ ഉണ്ട്. എന്താണെന്ന് അവൻ സംശയിച്ചു നിന്നു.

"കിടക്കുവായിരുന്നോ…"

"അതേ ചേട്ടത്തി…എന്താ വന്നത്…കൈയിൽ എന്താ."

"വയ്യാ എന്ന് പറഞ്ഞല്ലേ അവിടുന്ന് ഇറങ്ങിയത് അതുകൊണ്ട് ഞാൻ കുറച്ച് ഭക്ഷണം ആയിട്ട് വന്നതാ…ഇനി ഇന്ന് ഒന്നും ഉണ്ടാക്കാൻ നിൽക്കണ്ട സുഖമില്ലാതെ." മോളി അകത്തേക്ക് കയറിക്കൊണ്ട് പറഞ്ഞു.

"അയ്യോ ചേട്ടത്തി…സത്യം പറഞ്ഞാൽ ചേട്ടത്തി ഇതൊക്കെ ആയിട്ട് വന്നതിൽ സന്തോഷം ഉണ്ടെങ്കിലും ഒന്നും വേണ്ടിയിരുന്നില്ല…എനിക്കാണേൽ ഒന്നും

💬 Comments

View all comments